ഫ്ലാഷ് ന്യൂസ്‌


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്

ബുക് ടെസ്റ്റ് വിജയികളെ പ്രഖ്യാപിച്ചു

ന്യൂസ്‌ ഡെസ്ക്‌

News added on : Tuesday, January 02, 2018 1:49 AM hrs IST

ഒമാന്‍: ആര്‍ എസ് സി ഗള്‍ഫ് തലത്തില്‍ നടത്തിയ ബുക് ടെസ്റ്റ് വിജയികളെ പ്രഖ്യാപിച്ചു. ജനറല്‍ വിഭാഗത്തില്‍ ദേശീയ തലത്തില്‍ മുഹമ്മദ് ശാഫി ബര്‍ക്ക, നുഫൈല റഫീഖ് മബേല എന്നിവര്‍ ഒന്നാം സ്ഥാനത്തിനര്‍ഹരായി. തസ്നി നുജൂം ബൗഷര്‍, ജാസ്മിന്‍ ഷംസുദ്ധീന്‍ ബുറൈമി, ഡോ. ഹുസൈന്‍ നിസ്വ, സഹീറ റഫീഖ് മസ്‌കത്ത് എന്നിവര്‍ രണ്ടാം സ്ഥാനം നേടി. തഫ്സീര്‍ ബര്‍ക്ക, അബ്ദുല്‍ വാരിസ് തങ്ങള്‍ ബര്‍ക്ക എന്നിവര്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

സ്റ്റുഡന്‍സ് സീനിയര്‍ വിഭാഗത്തില്‍ സഫ റഫീഖ് മസ്‌കത്ത് ഒന്നാം സ്ഥാനവും നദീറ സുറയ്യ സലാല രണ്ടാം സ്ഥാനവും മുഹമ്മദ് ഫാമിസ് മസ്‌കത്ത്, മുഹമ്മദ് നിതാഷ് ബൗഷര്‍, അമീന മസ്‌കത്ത്, ഷാന ഷിറിന്‍ ബൗഷര്‍ മൂന്നാം സ്ഥാനവും നേടി.

സ്റ്റുഡന്‍സ് ജൂനിയര്‍ വിഭാഗത്തില്‍ ഫാത്തിമ ഉപ്പലക്കണ്ടി മസ്‌കത്ത് ഒന്നാം സ്ഥാനവും ഫാത്തിമ സഹ്റ ഫാറൂഖ് ബൗഷര്‍ രണ്ടാം സ്ഥാനവും നജ ഫാത്തിമ സലാല, സാദിയ നസ്റീന്‍ മബേല, അസാന്‍ അഹ്മദ് ബൗഷര്‍ മൂന്നാം സ്ഥാനവും നേടി.

പ്രവാചകര്‍ മുഹമ്മദ് നബി (സ) യുടെ ചരിത്രം കഥാരൂപത്തില്‍ വിവരിക്കുന്ന അമേരിക്കന്‍ സാഹിത്യകാരന്‍ ഇമാം വഹബി ഇസ്മാഈല്‍ എഴുതിയ മുഹമ്മദ് ദ ലാസ്റ്റ് പ്രൊഫറ്റ് എന്ന പുസ്തകം ജനറല്‍ വിഭാഗത്തിനും, നോ ഔര്‍ പ്രോഫറ്റ് ഫീല്‍ ദ വണ്ടര്‍ എന്ന ഇംഗ്ലീഷ് പുസ്തകം സ്റ്റുഡന്‍സ് വിഭാഗത്തിലും പഠന വിധേയമാക്കിയായിരുന്നു മത്സരാര്‍ത്ഥികള്‍ രണ്ട് ഘട്ടങ്ങളിലായി നടന്ന പരീക്ഷയില്‍ പങ്കെടുത്തത്.

വിജയികള്‍ക്ക് ആര്‍ എസ് സി ദേശീയ നേതൃത്വവും ഗള്‍ഫ് കൗണ്‍സില്‍ ബുക് ടെസ്റ്റ് കണ്ട്രോള്‍ സമിതിയും അഭിനന്ദനങ്ങളറിയിച്ചു.



 Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button