ഫ്ലാഷ് ന്യൂസ്‌


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്
ഹോം     ഗള്‍ഫ്‌ വിശേഷങ്ങള്‍     സൗദി അറേബ്യ    

നെസ്റ്റോ ഒ.ഐ.സി.സി കളര്‍ ഫെസ്റ്റ് ഈ മാസം 19 ന്

ഷക്കീബ് കൊളക്കാടന്‍

News added on : Tuesday, January 09, 2018 6:25 AM hrs IST

റിയാദ്: കോഴിക്കോട് ജില്ല ഒ.ഐ.സി.സിയും നെസ്റ്റോ ഹൈപ്പര്‍ മാര്‍ക്കറ്റും സംയുക്തമായി അസീസിയ ഗാര്‍ഡനിയ മാളില്‍ വെച്ച് മൂന്നാമത് നെസ്റ്റോ ഒ.ഐ.സി.സി. കളര്‍ ഫെസ്റ്റ് 2018 ചിത്രരചന മത്സരം ഈ മാസം  19 വെള്ളിയാഴ്ച്ച നടത്തുമെന്ന് സംഘാടകര്‍ അറിയിച്ചു. വൈകുന്നേരം നാല് മണിക്ക് നടക്കുന്ന മത്സരത്തിന്റെ രജിസ്‌ട്രേഷന്‍ ഉച്ചക്ക് ഒരു മണി മുതല്‍ 3 മാണി വരെ ആയിരിക്കും. പ്രധാനമായും നാല് വിഭാഗങ്ങളിലാണ് മത്സരം സംഘടിപ്പിക്കുന്നത്. യു.കെ.ജി, എല്‍. കെ.ജി, ഒന്നാം ക്ലാസ് എന്നിവ ഗ്രൂപ്പ് എ വിഭാഗത്തിലും രണ്ട് മുതല്‍ നാല് വരെയുള്ള ക്ലാസുകള്‍ ഗ്രൂപ്പ്  ബി വിഭാഗത്തിലും അഞ്ച് മുതല്‍ എട്ട് വരെയുള്ള ക്ലാസുകള്‍ ഗ്രൂപ്പ് സി വിഭാഗത്തിലും ഒന്‍പത് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെ ഗ്രൂപ്പ് ഡി എന്നീ വിഭാഗവുമായാണ് മത്സരങ്ങള്‍ നടക്കുക.

നാല് ഗ്രൂപ്പുകളിലെയും ഒന്നും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്കുള്ള സമ്മാനങ്ങള്‍ പരിപാടിയുടെ മുഖ്യ പ്രായോജകരായ നെസ്റ്റോ ഹൈപ്പര്‍ മാര്‍ക്കറ്റാണ് സമ്മാനിക്കുന്നത്. ഒന്നാം സമ്മാനത്തിന് അര്‍ഹരാവുന്ന കുട്ടികള്‍ക്ക് ഓരോ സ്വര്‍ണ്ണ നാണയം വീതവും മറ്റു അനേകം ആകര്‍ഷകമായ സമ്മാനങ്ങളും നല്‍കുന്നതാണ് .കൂടാതെ മത്സരത്തില്‍ പങ്കെടുക്കുന്ന എല്ലാ കുട്ടികള്‍ക്കും സര്‍ട്ടിഫിക്കറ്റുകളും നല്‍കുമെന്നു ഒഐസിസി ഭാരവാഹികള്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. രജിസ്‌ട്രേഷന്‍ ഫോമുകള്‍ റിയാദിലെ എല്ലാ ഇന്ത്യന്‍ സ്‌കൂളുകളിലും ലഭ്യമായിരിക്കും കൂടാതെ nestooicccolorfest@gmail.com എന്ന ഇമെയില്‍ വഴിയും അപേക്ഷിക്കാവുന്നതാണ്. 

മത്സരങ്ങളുടെ കൂടുതല്‍ വിവരങ്ങള്‍ക്കായി അബ്ദുല്‍ കരീം കൊടുവള്ളി (0503824554), മോഹന്‍ദാസ് വടകര (0502160486), പ്രോഗ്രാം കണ്‍വീനര്‍ എം.ടി.ഹര്‍ഷാദ്  (0564314603),  എന്നിവരുമായും ബന്ധപ്പെടാവുന്നതാണ്.



 Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button  

കൂടുതല്‍ സൗദി അറേബ്യ വാര്‍ത്തകള്‍

അന്നം നല്‍കിയ നാടിനു ജീവ രക്തം നല്‍കി ജിദ്ദ കെ എം സി സി സൗദി ദേശിയ ദിനഘോഷത്തില്‍ പങ്കാളിയായി
ഹജ്ജ് സേവനം കെ.എം.സി.സിക്ക് മുത്വ വഫിന്റെ പ്രശംസാപത്രം
നവകേരള നിര്‍മിതി: കേളിയുടെ രണ്ടാംഘട്ട സഹായത്തിന് തുടക്കം
ഡബിള്‍ ഹോര്‍സ് കപ്പ് കേളി ഫുട്‌ബോള്‍ മിറാന്‍ ഗ്രൂപ്പ് റിയല്‍ കേരളയ്ക്ക് ജയം, ഏയ്.ബീ.ടെക് ലാന്റേണ്‍ എഫ്.സി സുലൈ എഫ്.സി റിയാദ് മത്സരം സമനിലയില്‍