ഫ്ലാഷ് ന്യൂസ്‌


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്
ഹോം     ഗള്‍ഫ്‌ വിശേഷങ്ങള്‍     സൗദി അറേബ്യ    

ലേണ്‍ ദി ഖുര്‍ആന്‍ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

ഷക്കീബ് കൊളക്കാടന്‍

News added on : Tuesday, January 09, 2018 6:26 AM hrs IST

റിയാദ്: സൗദി മതകാര്യ വകുപ്പിന്റെ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന കേരള നദ്വത്തുല്‍ മുജാഹിദീന്റെ പ്രവാസി കൂട്ടായ്മായ റിയാദ് ഇന്ത്യന്‍ ഇസ്ലാഹി സെന്ററിന് കീഴിലുള്ള ലേണ്‍ ദി ഖുര്‍ആന്‍ പതിനെട്ടാം ഘട്ട പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. 99.5 മാര്‍ക്ക് നേടിയ റാഹില അബ്ദുറഹ്മാനു ആണ്  (റിയാദ്) ഒന്നാം റാങ്ക്. 99 മാര്‍ക്ക് നേടിയ സി.എ ലുലു (യാമ്പു) രണ്ടാം റാങ്കും 98 മാര്‍ക്ക് നേടിയ റസിയ അബ്ദുല്ല (യാമ്പു), സാജിദ കെ.സി (റിയാദ്), ആബിദ ബി. അബ്ദുറഹ്മാന്‍ (ജിദ്ദ) എന്നിവര്‍ മൂന്നാം റാങ്കും കരസ്ഥമാക്കി. ഹസീന കോട്ടക്കല്‍ (റിയാദ്), രഹ്ന മുഹമ്മദ് ഫൈസി (യാമ്പു), റസിയ ഷാജി (ജുബൈല്‍), ഫാഹിദ  മുന്‍ദിര്‍, സറീന അബ്ദുല്ല (റിയാദ്) എന്നിവര്‍ നാലാം റാങ്കും നേടി.

18 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്ന ലേണ്‍ ദി ഖുര്‍ആന്‍ പദ്ധതിയില്‍ പുതുതായി തുടങ്ങിയ സെന്ററുകള്‍ വഴി ധാരാളം പഠിതാക്കള്‍ക്ക് പരീക്ഷ എഴുതാന്‍ അവസരം ലഭിച്ചതായി പരീക്ഷ കണ്‍ട്രോളര്‍ അബ്ദുല്‍ഖയ്യൂം ബുസ്താനി പറഞ്ഞു. കേരളത്തിലെ വിവിധ പരീക്ഷ കേന്ദ്രങ്ങളിലായി ആയിരത്തിലധികം പഠിതാക്കളാണ് പരീക്ഷയില്‍ പങ്കെടുത്തതെന്ന് കേരള ഘടകം കോ-ഓര്‍ഡിനേറ്റര്‍ അബ്ദുറസാഖ് ബാഖവി അറിയിച്ചു. 

ഖുര്‍ആന്‍ പഠനം ജനകീയമായതോടൊപ്പം ആശയങ്ങളെ ഗൗരവത്തോടെ സമീപിക്കാന്‍ ലേണ്‍ ദി ഖുര്‍ആന്‍ പദ്ധതി കാരണമായിട്ടുണ്ട്. ലേണ്‍ ദി ഖുര്‍ആന്‍ ദേശീയ സംഗമത്തില്‍ റാങ്ക് ജേതാക്കളെ അനുമോദിക്കും. വരും വര്‍ഷങ്ങളില്‍ ലോകത്തിന്റെ ഏത് ഭാഗത്ത് നിന്നും ഓണ്‍ലൈനായി പരീക്ഷയില്‍ പങ്കെടുക്കാനുള്ള സംവിധാനം ഒരുക്കിക്കൊണ്ടിരിക്കുകയാണെന്ന് പ്രസിഡണ്ട് കെ.ഐ അബ്ദുല്‍ജലാല്‍, ജനറല്‍ സെക്രട്ടറി അബ്ദുറസാഖ് സ്വലാഹി, എംഡി ഹുസ്സന്‍, സഅദുദ്ദീന്‍ സ്വലാഹി എന്നിവര്‍ അറിയിച്ചു.



 Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button  

കൂടുതല്‍ സൗദി അറേബ്യ വാര്‍ത്തകള്‍

അന്നം നല്‍കിയ നാടിനു ജീവ രക്തം നല്‍കി ജിദ്ദ കെ എം സി സി സൗദി ദേശിയ ദിനഘോഷത്തില്‍ പങ്കാളിയായി
ഹജ്ജ് സേവനം കെ.എം.സി.സിക്ക് മുത്വ വഫിന്റെ പ്രശംസാപത്രം
നവകേരള നിര്‍മിതി: കേളിയുടെ രണ്ടാംഘട്ട സഹായത്തിന് തുടക്കം
ഡബിള്‍ ഹോര്‍സ് കപ്പ് കേളി ഫുട്‌ബോള്‍ മിറാന്‍ ഗ്രൂപ്പ് റിയല്‍ കേരളയ്ക്ക് ജയം, ഏയ്.ബീ.ടെക് ലാന്റേണ്‍ എഫ്.സി സുലൈ എഫ്.സി റിയാദ് മത്സരം സമനിലയില്‍