ഫ്ലാഷ് ന്യൂസ്‌


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്

'നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി' നാടകം ഇനി കേരളത്തിലെവേദികളിലും

അബ്ദുള്‍ ഫത്താഹ് തയ്യില്‍

News added on : Tuesday, January 09, 2018 6:35 AM hrs IST

കുവൈത്ത്: കേരള ആര്‍ട്‌സ് ആന്‍ഡ് നാടക അക്കാദമി കുവൈത്തിന്റെ ആഭിമുഖ്യത്തില്‍ പ്രമുഖ നാടകാചാര്യന്‍ തോപ്പില്‍ ഭാസിയുടെ പ്രശസ്തമായ നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി എന്ന നാടകം കേരളത്തില്‍ മൂന്നു വ്യത്യസ്ഥ വേദികളില്‍ ജോണ്‍ മാസം 23,24,25 എന്നീ ദിവസങ്ങളില്‍ അവതരിപ്പിക്കുന്നു. ഇത് സംബന്ധിച്ച് തോപ്പില്‍ ഭാസിയുടെ സഹധര്‍മ്മിണി അമ്മിണിയമ്മയും മകന്‍ തോപ്പില്‍ സോമനുമായും ചര്‍ച്ച ചെയ്തതായും നാടകം കളിക്കുന്നതിനുള്ള അനുമതി ലഭിച്ചതായും കുവൈത്തിലെ കാന നാടക അക്കാദമിയുടെ ഭാരവാഹികള്‍ അറിയിച്ചു.കുവൈത്തിലെ പ്രമുഖ നാടക പ്രവര്‍ത്തകനും കലാശ്രീ ജേതാവും ആയ ബാബു ചാക്കോളയാണ് നാടകം സംവിധാനം ചെയ്യുന്നത്. നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി എന്ന നാടകം ബാബു ചാക്കോളയുടെ സംവിധാനത്തില്‍ മുന്‍പ് കുവൈത്തിലെ വേദികളിലും അവതരിപ്പിച്ചിട്ടുണ്ട്. കൂടാതെ കേരള നാടക അക്കാദമിയുടെ ബാനറില്‍ കഴിഞ്ഞ വര്ഷം തോപ്പില്‍ ഭാസിയുടെ സ്മരണ നില നിര്‍ത്തി തോപ്പില്‍ ഭാസി സ്മാരക നാടക മത്സരവും സംഘടിപ്പിച്ചിരുന്നു. നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി എന്ന നാടകത്തിന്റെ പൂജാ കര്‍മ്മം കഴിഞ്ഞ ദിവസം മംഗഫില്‍ വെച്ച് നടന്നു.കുവൈത്തിലെ പ്രമുഖ നാടക പ്രവര്‍ത്തകര്‍ പൂജാ കര്‍മ്മത്തിനു സന്നിഹിതരായിരുന്നു.



 Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button  

കൂടുതല്‍ കുവൈത്ത് വാര്‍ത്തകള്‍

പ്രളയാനന്തര കേരളം വിലാപം അതിജീവനം പൊതു ചര്‍ച്ചാ സമ്മേളനം സംഘടിപ്പിച്ചു
പ്രളയ ദുരിതാശ്വാസ നിധി സമാഹരണം, കുവൈറ്റ് പ്രവാസികളുടെ ഉദാര സഹായം ഉണ്ടാകണം, രവിപിള്ള
മദ്രസാ പ്രവേശനോത്സവും അവാര്‍ഡ് ദാനവും