ഫ്ലാഷ് ന്യൂസ്‌


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്

മാവേലിക്കര അസോസിയേഷന് പുതിയ നേതൃത്വം

അബ്ദുള്‍ ഫത്താഹ് തയ്യില്‍

News added on : Tuesday, January 09, 2018 6:44 AM hrs IST

ഫ്രാന്‍സിസ് ചെറുകോല്‍

കുവൈത്ത്: മാവേലിക്കര അസോസിയേഷന് 2018 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ  അബ്ബാസിയ എബനസര്‍ ഓഡിറ്റോറിയത്തില്‍ വച്ച് കൂടിയ ജനറല്‍ ബോഡി യോഗത്തില്‍ തെരഞ്ഞെടുത്തു. പ്രസിഡന്റ് ഫ്രാന്‍സിസ് ചെറുകോല്‍, വൈസ് പ്രസിഡന്റ് മനോജ് പരിമണം, ജനറല്‍ സെക്രട്ടറി അനില്‍ കുമാര്‍, ജോയിന്റ് സെക്രട്ടറി ജോമോന്‍ ജോണ്‍, ട്രഷറര്‍ G.S. പിള്ളൈ ,ജോയിന്റ് ട്രഷറര്‍ സംഗീത് പാമ്പാല, ഓഡിറ്റര്‍ ജയപാലന്‍ നായര്‍ കൂടാതെ സണ്ണി പത്തിച്ചിറ, ബിനോയ് ചന്ദ്രന്‍ രക്ഷാധികാരികളായും, A.I.കുര്യന്‍, നൈനാന്‍ ജോണ്‍ ഉപദേശക സമതി അംഗങ്ങളായും തെരഞ്ഞടുത്തു.

30 അംഗ എക്‌സിക്യൂട്ടീവ് കമ്മറ്റിയെയും തെരഞ്ഞെടുത്തു. സാമൂഹിക ,സാംസ്‌കാരിക കലാ രംഗത്തിനും പ്രമുഖ്യം നല്‍കുമെന്നും എല്ലാ മാവേലിക്കര നിവാസികളെയും ഒരു കുടകീഴില്‍ കൊണ്ടുവരാന്‍ ഊര്‍ജിതമായ പ്രവര്‍ത്തങ്ങള്‍ നടത്തും എന്നും പ്രസിഡന്റ് ഫ്രാന്‍സിസ് ചെറുകോല്‍ അറിയിച്ചു. രക്ഷാധികാരി സണ്ണി പത്തിചിറ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.



അനില്‍ കുമാര്‍

G.S. പിള്ളൈ

 Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button