ഫ്ലാഷ് ന്യൂസ്‌


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്

കെഫാക് ഫുട്‌ബോള്‍: പ്രാഥമിക മത്സരങ്ങളില്‍ ജയവും സമനിലയും

അബ്ദുള്‍ ഫത്താഹ് തയ്യില്‍

News added on : Tuesday, January 09, 2018 7:04 AM hrs IST

മിശ്രിഫ്  : കെഫാക് അന്തര്‍ജില്ലാ ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് പ്രാഥമിക മത്സരങ്ങളില്‍ ഫോക് കണ്ണൂര്‍,  എറണാകുളം ജില്ലാ ടീമുകള്‍ വിജയിച്ചപ്പോള്‍ തിരുവനന്തപുരവും  പാലക്കാടും ട്രാസ്‌ക്  തൃശൂരും  കെ.ഡി.എഫ്.എ  കോഴിക്കോടും തമിലുള്ള  മത്സരങ്ങള്‍  സമനിലയില്‍ അവസാനിച്ചു. ആദ്യമത്സരത്തില്‍ തിരുവനന്തപുരവും പാലക്കാടും സമനിലയില്‍ പിരിഞ്ഞു. കളിയുടെ തുടക്കത്തില്‍ തന്നെ  നജീബിന്റെ ഗോളിലൂടെ ലീഡ് നേടിയ പാലക്കാടിന് മറുപടിയായി രണ്ടാം പകുതിയുടെ അവസാനത്തില്‍  തിരുവനന്തപുരത്തിനുവേണ്ടി  സെബാസ്റ്റിയന്‍ സമനില ഗോള്‍ നേടി . തുടര്‍ന്ന് നടന്ന  മത്സരത്തില്‍ ഫോക് കണ്ണൂര്‍  ഏകപക്ഷീയമായ ഒരു ഗോളിന് വയനാടിനെ പരാജയപ്പെടുത്തി. മത്സരത്തിന്റെ രണ്ടാം പകുതിയില്‍ ഫ്രീ കിക്കിലൂടെ സനല്‍ നേടിയ  ഗോളിലാണ് കണ്ണൂരിന്റെ വിജയം. തുല്യ ശക്തികള്‍ പോരാടിയ മൂന്നാം മത്സരത്തില്‍  കെ.ഡി.എഫ്.എ  കോഴിക്കോടും ട്രാസ്‌ക്  തൃശൂരും   തമ്മിലുള്ള മത്സരം ഗോള്‍ രഹിത സമനിലയില്‍ അവസാനിച്ചു . ആരാധകരെ ആവേശത്തിലാക്കിയ അവസാന  മത്സരത്തില്‍ അബിന്‍ ഗോപി നേടിയ ഇരട്ടഗോളില്‍  എഡ്ഫാ എറണാകുളം  ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കു എംഫാഖ് മലപ്പുറത്തെ  പരാജയപ്പെടുത്തി.വെറ്ററന്‍സ് താരങ്ങള്‍ പോരാടുന്ന മാസ്റ്റേഴ്‌സ് ലീഗില്‍  തൃശൂരും  എറണാകുളവും   വിജയിച്ചപ്പോള്‍ കോഴിക്കോടും തിരുവനന്തപുരവും ഓരോ ഗോളുകളടിച്ചു സമനിലയില്‍ പിരിഞ്ഞു.  മത്സരങ്ങളിലെ താരങ്ങളായി മന്‍സൂര്‍ (പാലക്കാട്), പ്രസന്ന വധനന്‍ (വയനാട്), രതീഷ് (ട്രാസ്‌ക് തൃശൂര്‍), അബിന്‍ ഗോപി (എംഫാഖ് എറണാകുളം) എന്നിവരെയും മാസ്റ്റേഴ്‌സ് ലീഗില്‍ ലത്തീഫ് (ഫോക് കണ്ണൂര്‍), ഇഖ്ബാല്‍ (പാലക്കാട്), ഷൈജു (കെ.ഡി.എഫ്.എ കോഴിക്കോട്) എന്നിവരെയും തെരഞ്ഞെടുത്തു.  കുവൈത്തിലെ പ്രമുഖ മാധ്യമ - സാംസ്‌കാരിക പ്രവര്‍ത്തകന്‍ തോമസ് മാത്യു കടവിലും വിവിധ ക്ലബ്ബ്കളുടെ ഭാരവാഹികളും സന്നിഹിതരായിരുന്നു Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button  

കൂടുതല്‍ കുവൈത്ത് വാര്‍ത്തകള്‍

പ്രളയാനന്തര കേരളം വിലാപം അതിജീവനം പൊതു ചര്‍ച്ചാ സമ്മേളനം സംഘടിപ്പിച്ചു
പ്രളയ ദുരിതാശ്വാസ നിധി സമാഹരണം, കുവൈറ്റ് പ്രവാസികളുടെ ഉദാര സഹായം ഉണ്ടാകണം, രവിപിള്ള
മദ്രസാ പ്രവേശനോത്സവും അവാര്‍ഡ് ദാനവും