ഫ്ലാഷ് ന്യൂസ്‌


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്
ഹോം     ഗള്‍ഫ്‌ വിശേഷങ്ങള്‍     സൗദി അറേബ്യ    

കേളി പതിനേഴാം വാര്‍ഷികം ആഘോഷിച്ചു

ഷക്കീബ് കൊളക്കാടന്‍

News added on : Wednesday, January 10, 2018 9:55 AM hrs IST

റിയാദ്: കേളി കലാ സാംസ്‌കാരിക വേദി പതിനേഴാം വാര്‍ഷികം ആഘോഷിച്ചു. അല്‍ഒവൈദ ഫാം ഓഡിറ്റോറിയത്തില്‍ നടന്ന ആഘോഷ പരിപാടികളുടെ ഭാഗമായി കേളി ജോയിന്റ് സെക്രട്ടറി ഷമീര്‍ കുന്നുമ്മല്‍ അധ്യക്ഷനെ ക്ഷണിച്ചുകൊണ്ടാരംഭിച്ച സാംസ്‌കാരിക സമ്മേളനത്തില്‍ കേളി പ്രസിഡന്റ് ദയാനന്ദന്‍ ഹരിപ്പാട് അധ്യക്ഷനായിരുന്നു. ദമ്മാം നവോദയ ജനറല്‍ സെക്രട്ടറിയും മാധ്യമ പ്രവര്‍ത്തകനുമായ എംഎം നഈം സമ്മേളനം ഉദ്ഘാടനം ചെയ്തു. റിയാദ് ഇന്ത്യന്‍ എംബസ്സി കമ്മ്യൂണിറ്റി വിഭാഗം കൗണ്‍സലര്‍ അനില്‍ നൗട്യാല്‍ ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു.

കേളി ദിനം 2018ന്റെ മുഖ്യ പ്രായോജകരായ ഫ്യൂച്ചര്‍ എഡ്യൂക്കേഷന്‍ മാര്‍ക്കറ്റിംഗ് മാനേജര്‍ നിയാസ്, സഹപ്രായോജകരായ മുഹദ് ബുക്ക് സ്റ്റോര്‍ സെയില്‍സ് ഡയറക്ടര്‍ അബ്ദുള്ള അല്‍മഹ്മൂദ്, കോട്ടാന്‍ തെര്‍മോപൈപ്പ്‌സ് പ്രതിനിധി സിദ്ദിക്ക് കോട്ടാന്‍, സോണ ജുവല്ലറി മാനേജിംഗ് ഡയറക്ടര്‍ വിവേക്, അറബ്‌കോ ലോജിസ്റ്റിക്‌സ് മാനേജിംഗ് ഡയറക്ടര്‍ രാമചന്ദ്രന്‍, ഇന്‍ഡോമി ബ്രാഞ്ച് മാനേജര്‍ അഫ്‌സല്‍, അറ്റ്‌ലസ് ജുവല്ലറി മാനേജര്‍ മൊയ്തു, ജരീര്‍ മെഡിക്കല്‍ ഗ്രൂപ്പ് പ്രതിനിധി ഫാഹിദ് ഹസ്സന്‍, മഹാത്മ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ മാനേജര്‍ ജബ്ബാര്‍, എന്‍ആര്‍കെ ചെയര്‍മാന്‍ അഷറഫ് വടക്കേവിള, കെഎംസിസി നേതാവ് മുജീബ് ഉപ്പട, സാമൂഹ്യ പ്രവര്‍ത്തകനും പ്രവാസി ഭാരതീയ പുരസ്‌കാര ജേതാവുമായ ഷിഹാബ് കൊട്ടുകാട്, റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം പ്രതിനിധി ഉബൈദ് എടവണ്ണ,  സാംസ്‌കാരിക പ്രവര്‍ത്തകന്‍ ജയചന്ദ്രന്‍ നെരുവമ്പ്രം, കേളി കുടുംബവേദി സെക്ര'റി മാജിദ ഷാജഹാന്‍, പ്രസിഡന്റ് സീബ അനിരുദ്ധന്‍, കേളി മുഖ്യ രക്ഷാധികാരി കെആര്‍ ഉണ്ണികൃഷ്ണന്‍, രക്ഷാധികാരിസമിതി അംഗങ്ങളായ ദസ്തക്കീര്‍, മുഹമ്മദ്കുഞ്ഞു വള്ളികും, റഷീദ് മേലേതില്‍ എിവര്‍ സംസാരിച്ചു. കേളി സെക്രട്ടറി ഷൗക്കത്ത് നിലമ്പുര്‍ സ്വാഗതവും, സംഘാടക സമിതി കവീനര്‍ സതീഷ്‌കുമാര്‍ നന്ദിയും പറഞ്ഞു. 

സൗദിയിലെ നിതാഖത് പൊതുമാപ്പ് കാലയളവില്‍ ഇന്ത്യന്‍ എംബസ്സിയിലും പൊതുസമൂഹത്തിനിടയിലും പ്രവാസികള്‍ക്കായി സഹായമെത്തിക്കാന്‍ നിസ്വാര്‍ത്ഥമായ പ്രവര്‍ത്തനം കാഴ്ച്ചവെച്ച കേളി ജീവകാരുണ്യ പ്രവര്‍ത്തകരും കുടുംബവേദി പ്രവര്‍ത്തകരുമായ, മാജിദ ഷാജഹാന്‍, സീബ അനി, ശ്രീഷ സുകേഷ്, ബാബുരാജ് കാപ്പില്‍, കിഷോര്‍-ഇ- നിസ്സാം, ദിലീപ്കുമാര്‍, ഷമീര്‍ കുുമ്മല്‍ എിവരെ ചടങ്ങില്‍ മെമെന്റോ നല്‍കി ആദരിച്ചു.  ഇന്റര്‍ കേളി ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിലെ വിജയികളായ അല്‍ഖര്‍ജ് ഏരിയക്കുള്ള ഫാല്‍ക്ക അല്‍ഖര്‍ജ് വിന്നേര്‍സ് ട്രോഫിയും  മലാസ് ഏരിയക്കുള്ള അല്‍അര്‍ക്കാന്‍ റണ്ണേര്‍സ് അപ്പ് ട്രോഫിയും ചടങ്ങില്‍ സമ്മാനിച്ചു.

കേളി അംഗങ്ങളും കുടുംബവേദി അംഗങ്ങളും, റിയാദിലും പരിസരപ്രദേശങ്ങളിലും താമസിക്കു മലയാളികളായ പ്രവാസി കുടുംബങ്ങളും അവരവരുടെ വീടുകളില്‍ പാകംചെയ്തു നല്‍കിയ പൊതിച്ചോറാണ് ഈവര്‍ഷവും കേളിദിനാഘോഷ പരിപാടികള്‍ വീക്ഷിക്കാനെത്തിയ രണ്ടായിരത്തോളം പേര്‍ക്ക് ഉച്ചഭക്ഷണത്തിനായി വിതരണം ചെയ്തത്. വിവിധ ഏരിയകളില്‍ നിന്നുള്ള കേളി അംഗങ്ങളും കുട്ടികളും കേളി കുടുംബവേദി പ്രവര്‍ത്തകരും പങ്കെടുത്ത വിവിധ കലാ പരിപാടികളും വാര്‍ഷികാഘോഷ പരിപാടികളുടെ ഭാഗമായി അരങ്ങേറി. സതീഷ്‌കുമാര്‍ കണ്‍വീനറും ഷമീര്‍ കുുമ്മല്‍ ചെയര്‍മാനുമായ സംഘാടകസമിതിയും  വിവിധ സബ്കമ്മിറ്റികളും ആഘോഷപരിപാടികള്‍ക്ക് നേതൃത്വം നല്‍കി.   Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button  

കൂടുതല്‍ സൗദി അറേബ്യ വാര്‍ത്തകള്‍

അന്നം നല്‍കിയ നാടിനു ജീവ രക്തം നല്‍കി ജിദ്ദ കെ എം സി സി സൗദി ദേശിയ ദിനഘോഷത്തില്‍ പങ്കാളിയായി
ഹജ്ജ് സേവനം കെ.എം.സി.സിക്ക് മുത്വ വഫിന്റെ പ്രശംസാപത്രം
നവകേരള നിര്‍മിതി: കേളിയുടെ രണ്ടാംഘട്ട സഹായത്തിന് തുടക്കം
ഡബിള്‍ ഹോര്‍സ് കപ്പ് കേളി ഫുട്‌ബോള്‍ മിറാന്‍ ഗ്രൂപ്പ് റിയല്‍ കേരളയ്ക്ക് ജയം, ഏയ്.ബീ.ടെക് ലാന്റേണ്‍ എഫ്.സി സുലൈ എഫ്.സി റിയാദ് മത്സരം സമനിലയില്‍