ഫ്ലാഷ് ന്യൂസ്‌


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്
ഹോം     ഗള്‍ഫ്‌ വിശേഷങ്ങള്‍     സൗദി അറേബ്യ    

സോക്കര്‍ ഫെസ്റ്റിവല്‍ 11 മുതല്‍

സുള്‍ഫീക്കര്‍ ഒതായി

News added on : Wednesday, January 10, 2018 10:21 AM hrs IST

ജിദ്ദ: യു.ടി.എസ്.സി (യുനൈറ്റഡ് തലശ്ശേരി സ്‌പോര്‍ട്‌സ് ക്ലബ്) സൗദി ചാപ്റ്റര്‍ സംഘടിപ്പിക്കുന്ന രണ്ടാമത് സോക്കര്‍ ഫെസ്റ്റിവല്‍ ജനുവരി 11 , 12 , 25, 26  തീയതികളില്‍ ബനി മാലിക്കിലെ അല്‍ ശബാബ് സ്‌പോര്‍ട്‌സ് സിറ്റി ഫ്‌ലഡ് ലൈറ്റ് ഗ്രൗണ്ടില്‍ (അല്‍ സലാം മാളിന് മുന്‍വശം) നടക്കും. ഹാസ്‌കോ, അല്‍ കബീര്‍  ഫുഡ്‌സ്, ക്ലിയര്‍ വിഷന്‍ എന്നിവരാണ് ടൂര്‍ണമെന്റിന്റെ മുഖ്യ പ്രായോജകര്‍. ആറ് ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റില്‍ ടീമുകളെ രണ്ട് പൂളുകളില്‍ തരം തിരിച്ചു ആറ് ലീഗ് മത്സരങ്ങള്‍ നടക്കും. ലീഗ്  റൗണ്ടില്‍ കൂടുതല്‍ പോയിന്റ് നേടുന്ന രണ്ട് ടീമുകള്‍ ജനുവരി 26 ന് രാത്രി 10  മണിക്ക് നടക്കുന്ന ഫൈനലില്‍ ഏറ്റുമുട്ടും. ജിദ്ദ സ്‌പോര്‍ട്‌സ് ക്ലബ്, ഐ.ടി.എല്‍, കാറ്റലോണിയ എഫ്.സി, സോക്കര്‍ ഗയ്സ്, ഇ.എഫ്.എസ്, പേസ് എഫ്.സി എന്നീ ആറ് ഫുട്‌ബോള്‍  ക്ലബ്ബുകളാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്. അണ്ടര്‍ 13 വിഭാഗത്തില്‍ ഫുട്‌ബോള്‍ പരിശീലന ക്ലബ്ബുകളായ ജെ.എസ്.സി, സോക്കര്‍ ഫ്രീക്‌സ്, മലര്‍വാടി സ്ട്രൈക്കേഴ്സ്, ടാലെന്റ്‌റ് ടീന്‍സ് ടീമുകളും ലീഗ് റൗണ്ടില്‍ മാറ്റുരക്കും.

2009 ജൂലൈ മാസം 49 പേരടങ്ങുന്ന പ്രവാസികളായ മുന്‍ ഹോക്കി താരങ്ങളുടെ മനസ്സിലുദിച്ച ആശയമാണ് യുണൈറ്റഡ് തലശ്ശേരി സ്‌പോര്‍ട്‌സ് ക്ലബ്ബ് എന്ന ക്ലബ്ബ് രൂപം കൊണ്ടത്. കേരളത്തിലെ തലശ്ശേരിയിലാണ് ആസ്ഥാനമെങ്കിലും യുഎഇ യും ഒമാനുമാണ് പ്രധാന പ്രവര്‍ത്തന മേഖല. 2016 ല്‍ ജിദ്ദയില്‍ ഫിഫ അണ്ടര്‍ 17 ലോകക്കപ്പ് ഫുട്‌ബോള്‍ സെലക്ഷന്‍ ട്രയല്‍സ് സംഘടിപ്പിച്ച് 7 മികച്ച കളിക്കാരെ  മുംബെയില്‍ സെക്ഷന്‍ ട്രെയ്ല്‍സ്‌ന് അയച്ച് കൊണ്ടാണ് സൗദി അറേബ്യയിലെ യു.ടി.എസ്.സി പ്രവര്‍ത്തനം ആരംഭിച്ചത്. കഴിഞ്ഞ വര്‍ഷം സൗദിയില്‍ ആദ്യമായി ഹോക്കി ടൂര്‍ണമെന്റ് സംഘടിപ്പിച്ച് യു.ടി.എസ്.സി ശ്രദ്ധ ആകര്‍ഷിച്ചിരുന്നു . 

ഹോക്കി ഗെയിമിനെ പ്രമോട്ട് ചെയ്യുക എന്നതാണ് പ്രധാന അജണ്ടയെങ്കിലും ഫുട്‌ബോളിലും ബാസ്‌ക്കറ്റ് ബോളിലും ക്രിക്കറ്റിലും യു.ടി.എസ്.സി  തങ്ങളുടേതായ സാന്നിദ്ധ്യം അറിയിച്ചിട്ടുണ്ട്. യു.ടി.എസ്.സി രൂപീകരണത്തിന് ശേഷം എല്ലാ വര്‍ഷവും യുഎഇയില്‍ ഗള്‍ഫ് കപ്പ് എന്ന പേരില്‍ നടക്കുന്ന ക്ലബ്ബ് ഹോക്കി ചാമ്പ്യന്‍ഷിപ്പ് ഇതിനോടകം തന്നെ യുഎഇയിലെ മികച്ച ക്ലബ്ബ് ടൂര്‍ണമെന്റുകളില്‍ ഒന്നായി മാറിയിരിക്കുകയാണ്. ജിസിസി , പാകിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുമായി 20 ടീമുകളാണ് ഈ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നത്. ഹോക്കിയില്‍ കേരളത്തെ പ്രതിനിധീകരിച്ച തലശ്ശേരിക്കാരനായ ജാവീസ് ഒ.വി യുടെ നേതൃത്വത്തിലാണ് കൂട്ടായ്മയുടെ പ്രവര്‍ത്തങ്ങള്‍ ഏകോപിച്ചു മുന്‍പോട്ട് പോകുന്നത്. 

ഇന്നലെ സീസണ്‍സ് റെസ്റ്റോറന്റില്‍ നടന്ന ടൂര്‍ണമെന്റ് പ്രചരണ പരിപാടിയില്‍ മുന്‍ പ്രസിഡന്റും സിഫ് രക്ഷാധികാരിയുമായ ഹിഫ്സുറഹ്മാന്‍ മുഖ്യ അതിഥി ആയിരിന്നു.ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന ടീം ക്യാപ്റ്റന്മാരും മാനേജര്‍മാരും യു.ടി.എസ്.സി പ്രതിനിധികളും  സിഫ് വൈസ് പ്രസിഡന്റ് നിസാം മമ്പാട്, ഹാസ്‌കോ പ്രതിനിധി സിക്കന്തര്‍ എന്നിവരും പരിപാടിയില്‍ പങ്കെടുത്തു. 


പ്രസിഡന്റ് ഹിശാം മാഹിയുടെ ഖിറാഅത്തോടെ തുടങ്ങിയ പരിപാടിയില്‍ അബ്ദുല്‍ കാദര്‍ മോച്ചേരി സ്വാഗതം പറഞ്ഞു. ടൂര്‍ണമെന്റ് നിയമാവലിയെ കുറിച്ച് സെക്രട്ടറി അഷ്ഫാഖും, ടെക്‌നിക്കല്‍ ഹെഡ് സഹീര്‍ പി.ആറും വിശദീകരിച്ചു. സലിം പി.ആര്‍ ടീമുകളെ പരിചയപ്പെടുത്തി. ചീഫ് കോര്‍ഡിനേറ്റര്‍ ഷംസീര്‍ ഒളിയാട്ട് നന്ദി പറഞ്ഞു. ആശിര്‍ അമീറുദ്ദിന്‍ പരിപാടിയുടെ അവതാരകന്‍ ആയിരിന്നു.


 Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button