ഫ്ലാഷ് ന്യൂസ്‌


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്
ഹോം     ഗള്‍ഫ്‌ വിശേഷങ്ങള്‍     സൗദി അറേബ്യ    

അനുസ്മരണ യോഗം

ഷക്കീബ് കൊളക്കാടന്‍

News added on : Saturday, January 13, 2018 1:42 AM hrs IST

റിയാദ്: പൊതു പ്രവര്‍ത്തന രംഗത്ത് സമര്‍പ്പണത്തിന്റെയും വിശുദ്ധിയുടെയും ആള്‍രൂപമായിരുന്നു കഴിഞ്ഞ ദിവസം നിര്യാതനായ സൗദി കെ.എം.സി.സി നാഷണല്‍ കമ്മറ്റി ട്രഷറര്‍ എഞ്ചിനീയര്‍ സി.ഹാഷിമെന്ന് റിയാദ് കെ.എം.സി.സി സെന്‍ട്രല്‍ കമ്മറ്റി സംഘടിപ്പിച്ച അനുസ്മരണ പ്രാര്‍ത്ഥനാ സദസ്സില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. നാല് പതിറ്റാണ്ട് കാലം സൗദിയിലെയും പ്രത്യേകിച്ചും കിഴക്കന്‍ പ്രവിശ്യയിലെയും കെ.എം.സി.സിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചിരുന്ന ഹാഷിം എഞ്ചിനീയര്‍ പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയായിരുന്നു. സുഹൃത്തിന്റെ മയ്യിത്തിനെ അനുഗമിച്ച് നാട്ടിലെത്തി ദിവസങ്ങള്‍ക്കകം നാട്ടില്‍ വെച്ച് മരണപ്പെട്ട ബാലുശ്ശേരി മണ്ഡലം കെ.എം.സി.സി ട്രഷറര്‍ മുസ്തഫ കേയക്കണ്ടി റിയാദില്‍ കെ.എം.സി.സി പ്രവര്‍ത്തന രംഗത്തെ നിറസാന്നിധ്യമായിരുന്നുവെന്നും യോഗം അനുസ്മരിച്ചു. ഇരുവര്‍ക്ക് വേണ്ടിയും പ്രത്യേകം പ്രാര്‍ത്ഥനയും മയ്യിത്ത് നമസ്‌ക്കാരവും നടത്തി. സൈതലവി ഫൈസി പനങ്ങാങ്ങര മയ്യിത്ത് നമസ്‌കാരത്തിന് നേതൃത്വം നല്‍കി. റിയാദ് കെ.എം.സി.സി സെന്‍ട്രല്‍ കമ്മറ്റി വൈസ് പ്രസിഡന്റ് അബ്ദുസലാം തൃക്കരിപ്പൂര്‍ അധ്യക്ഷത വഹിച്ചു. 

സൗദി കെ.എം.സി.സി നാഷണല്‍ കമ്മറ്റി ജനറല്‍ സെക്രട്ടറി അഷ്‌റഫ് വേങ്ങാട്ട്, സെക്രട്ടറി എസ്.വി അര്‍ഷുല്‍ അഹമ്മദ്, കെ.കെ.കോയാമു ഹാജി, യു.പി.മുസ്തഫ, റഷീദ് മണ്ണാര്‍ക്കാട്, തേനുങ്ങള്‍ അഹമ്മദ് കുട്ടി, ഉസ്മാനലി പാലത്തിങ്ങല്‍, കെ.ടി.അബൂബക്കര്‍, നാസര്‍ മാങ്കാവ്, അബ്ദുറസാഖ് എന്നിവര്‍ സംസാരിച്ചു. ആക്ടിംഗ് സെക്രട്ടറി മുജീബ് ഉപ്പട സ്വാഗതവും ഓര്‍ഗനൈസിംഗ് സെക്രട്ടറി ജലീല്‍ തിരൂര്‍ നന്ദിയും പറഞ്ഞു. ഷിഫാ അല്‍ജസീറ ഓഡിറ്റോറിയത്തില്‍ നടന്ന മയ്യിത്ത് നമസ്‌ക്കാരത്തിലും അനുസ്മരണ സദസ്സിലും സെന്‍ട്രല്‍, ജില്ലാ, മണ്ഡലം, ഏരിയാ കമ്മറ്റി ഭാരവാഹികളടക്കം നൂറുക്കണക്കിനാളുകള്‍ പങ്കെടുത്തു.



 Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button