ഫ്ലാഷ് ന്യൂസ്‌


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്

സയന്‍സ് ഇന്റര്‍നാഷണല്‍ ഫോറം (സിഫ്) കുവൈത്ത് ദ്വിദിന പരിശീലന പഠനശിബിരത്തിന്റെ പുതുക്കിയ തീയതി

അബ്ദുള്‍ ഫത്താഹ് തയ്യില്‍

News added on : Saturday, January 13, 2018 2:21 AM hrs IST

കുവൈത്ത്: സയന്‍സ് ഇന്റര്‍നാഷണല്‍ ഫോറം(സിഫ്) കുവൈത്തിന്റെ ആഭിമുഖ്യത്തില്‍ പ്രശസ്ത ഇന്ത്യന്‍ സയന്‍സ് കമ്മൂണിക്കേറ്റര്‍ ശ്രീ മനീഷ് ജെയിന്‍ (ഐഐടി ഗാന്ധിനഗര്‍) പരിശീലകനാകുന്ന ശാസ്ര്ത-ഗണിത ദ്വിദിന പഠനശിബിരത്തിന്റെ പുതുക്കിയ തീയതി പ്രഖ്യാപിച്ചു. ഈ മാസം 26, 27 തീയതികളില്‍ ഖൈത്താന്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ചായിരിക്കും ശിബിരം സംഘടിപ്പിക്കുക എന്ന് ഭാരവാഹികള്‍ അറിയിച്ചു. രാവിലെ 9.30 തുടങ്ങുന്ന ശിബിരം വൈകിട്ട് 4.30 വരെ ഉണ്ടായിരിക്കുന്നതാണ്.  അഞ്ച് മുതല്‍ പന്ത്രണ്ട് വരെയുള്ള ക്ലാസ്സുകളിലെ കുട്ടികള്‍ക്കാണ് പ്രവേശനം. 

പ്രഭാഷണങ്ങളിലൂടെയും സമ്പര്‍ക്കങ്ങളിലൂടെയും ശാസ്ര്തവിഷയങ്ങള്‍ ലഘൂകരിച്ച് എല്ലാവര്‍ക്കും മനസിലാകുന്ന രീതിയില്‍ അവതരിപ്പിക്കുന്നതില്‍ വിദഗ്ധനാണ് മനീഷ് ജെയിന്‍. മുന്‍പ് സിഫ് കുവൈത്തിന്റെ മൂന്നാമത് സയന്‍സ് ഗാലയോടനുബന്ധിച്ച് മനീഷിന്റെ നേതൃത്വത്തില്‍ അധ്യാപകര്‍ക്കായി സംഘടിപ്പിക്കപ്പെട്ട പഠനശിബിരം അവതരണത്തിലെ വ്യത്യസ്തത കൊണ്ട് ശ്രദ്ധ നേടിയിരുന്നു. വിവിധയിനം കളികളിലൂടെയും കളിപ്പാട്ട നിര്‍മ്മാണത്തിലൂടെയും സയന്‍സ് കണക്ക് തുടങ്ങിയ വിഷയങ്ങളിലെ ബുദ്ധിമുട്ടുള്ള പാഠഭാഗങ്ങള്‍ പോലും വളരെയെളുപ്പത്തില്‍ മനസിലാക്കി കൊടുക്കുക എന്നതാണ് മനീഷിന്റെ ശൈലി. കുട്ടികള്‍ക്ക് അങ്ങേയറ്റം പ്രയോജനപ്രദമായ ഈ പഠന ശിബിരം വ്യത്യസ്തമായ ഒരു അനുഭവം ആകുമെന്ന് സംഘാടകര്‍ അറിയിച്ചു. 

ശാസ്ര്ത - ഗണിത പഠനം കുട്ടികള്‍ക്ക് ഒരു ബാധ്യതയെന്നതിലുപരി അവരുടെ ഇഷ്ടവിനോദമാക്കി മാറ്റിക്കൊണ്ട് അവരുടെ കണ്ണൂകളിലെ പേടിയകറ്റി നൈസര്‍ഗ്ഗികമായ തിളക്കം തിരിച്ചു കൊണ്ടു വരിക എന്നതാണ് തന്റെ ലക്ഷ്യം എന്ന് മനീഷ് ജെയിന്‍ വ്യക്തമാകി. പരിശീലന ശിബിരത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കായി എന്നീ നമ്പറുകളില്‍ 99510738 /97699815 (ആബ്ബാസിയ), 97112296 (സാല്‍മിയ), 66763164 (ഫര്‍വാനിയ), 55981575 (ഫഹാഹീല്‍) സംഘാടകരുമായി ബന്ധപ്പെടാവുന്നതാണ്.



 Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button