ഫ്ലാഷ് ന്യൂസ്‌


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്

നിശബ്ദ ജനസേവകര്‍ക്ക് വെല്‍ഫെയര്‍ കേരളയുടെ ആദരം

അബ്ദുള്‍ ഫത്താഹ് തയ്യില്‍

News added on : Saturday, January 13, 2018 2:31 AM hrs IST

ഫഹാഹീല്‍: ജനസേവന ജീവകാരുണ്യ മേഖലയില്‍ നിശബ്ദ പ്രവര്‍ത്തനങ്ങളിലൂടെ നൂറു കണക്കിന് അശരണര്‍ക്ക് ആശ്വാസമേകിയ സാമൂഹിക പ്രവര്‍ത്തകരെ വെല്‍ഫെയര്‍ കേരള കുവൈത്ത് ആദരിച്ചു. പരസഹായത്തിനു ആരോരുമില്ലാതെ കുവൈത്തിലെ വിവിധ ഹോസ്പിറ്റലുകളില്‍ പ്രവേശിപ്പിക്കപ്പെട്ട രോഗികളെ ദിനചര്യയെന്നോണം സന്ദര്‍ശിക്കുകയും അവര്‍ക്കുവേണ്ട സഹായങ്ങള്‍ ചെയ്തു കൊടുക്കുകയും ചെയ്യുന്ന ഏഴ് പേരെയാണ് വികാര നിര്‍ഭരമായ ചടങ്ങില്‍ ആദരിക്കപ്പെട്ടത്. സാമൂഹ്യപ്രവര്‍ത്തകരായ സലിം കൊമ്മേരി,  സി.എച്ച് സന്തോഷ്‌കുമാര്‍, മധു വിജയന്‍, നീത ഷൈജു, പുഷ്പ സാജന്‍, അജിത്കുമാര്‍, ഷംസീര്‍ ഉമ്മര്‍ എന്നിവര്‍ക്കാണ് ആദരം നല്‍കിയത്.

ഫഹാഹീല്‍ യൂണിറ്റി സെന്ററില്‍ നടന്ന ചടങ്ങില്‍ വെല്‍ഫെയര്‍ കേരള കേന്ദ്ര ട്രഷറര്‍ ഷൗക്കത്ത് വളാഞ്ചേരി, ജനസേവന വിഭാഗം കണ്‍വീനര്‍  ലായിക് അഹ്മദ്, സെക്രട്ടറി റീന ബ്ലെസ്സന്‍, മേഖലാ ട്രെഷറര്‍ നസീം, മൊയ്തു.കെ എന്നിവര്‍ ജനസേവന പ്രവര്‍ത്തകര്‍ക്ക് വെല്‍ഫെയര്‍ കേരളയുടെ ഉപഹാരം കൈമാറി. വെല്‍ഫെയര്‍ കേരള കുവൈത്ത് സാമൂഹിക വിഭാഗം കണ്‍വീനര്‍ അന്‍വര്‍ ഷാജി പരിപാടി നിയന്ത്രിച്ചു. മേഖലാ പ്രസിഡന്റ് യൂനുസ് കാനോത്ത് അധ്യക്ഷത വഹിച്ച പരിപാടിയില്‍ വൈസ് പ്രസിഡന്റ് അബ്ദുല്‍ അസീസ് സ്വാഗതവും യൂനുസ് സലിം നന്ദിയും പറഞ്ഞു.



 Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button