ഫ്ലാഷ് ന്യൂസ്‌


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്
ഹോം     ഗള്‍ഫ്‌ വിശേഷങ്ങള്‍     സൗദി അറേബ്യ    

പ്രവാസി ഭാരതീയ ദിവസ് റിയാദിലും ആചരിച്ചു

ഷക്കീബ് കൊളക്കാടന്‍

News added on : Saturday, January 13, 2018 2:49 AM hrs IST


റിയാദ്: എന്തെല്ലാം പ്രതിസന്ധികളുണ്ടെങ്കിലും സൗദി അറേബ്യയിലേക്ക് ജോലി തേടിയെത്തുന്ന ഇന്ത്യക്കാരുടെ എണ്ണം ഇപ്പോഴും വര്‍ദ്ധിച്ചു വരികയാണെന്നും നിയമനാസൃതം ഇവിടേക്ക് വരാനും ഈ രാജ്യത്തെ തൊഴില്‍ നിയമങ്ങള്‍ പാലിച്ചുകൊണ്ട് ജോലി ചെയ്യാനും ഓരോ ഇന്ത്യക്കാരനും തയ്യാറാകണമെന്നാണ് പ്രവാസി ഭാരതീയ ദിവസ് സന്ദേശമായി അറിയിക്കാനുള്ളതെന്ന് ഇന്ത്യന്‍ എംബസി ചാര്‍ജ് ഡി അഫയേഴ്‌സ് ഡോ. സുഹൈല്‍ ഇജാസ് ഖാന്‍ പറഞ്ഞു. പ്രവാസി ഭാരതീയ ദിവസിനോടനുബന്ധിച്ച് ഇന്ത്യന്‍ എംബസി ഓഡിറ്റോറിയത്തില്‍ നടന്ന ആഘോഷപരിപാടികള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സൗദി അറേബ്യയിലെ ഏറ്റവും വലിയ വിദേശി സമൂഹം 32 ലക്ഷം കവിഞ്ഞ ഇന്ത്യക്കാരാണെങ്കിലും നിയമലംഘകരില്ലാത്ത രാജ്യം എന്ന കാമ്പയിന്റെ ഭാഗമായി സൗദി സുരക്ഷാവിഭാഗം നടത്തുന്ന പരിശോധനയില്‍ പിടിയിലായ ഇന്ത്യക്കാരുടെ എണ്ണം ആയിരത്തോളം പേര്‍ മാത്രമാണെന്ന് അദ്ദേഹം അറിയിച്ചു. ഏറ്റവുമധികം അച്ചടക്കമുള്ള വിദേശി സമൂഹം ഇന്ത്യക്കാരാണെന്ന സല്‍പേര് നിലനിര്‍ത്താന്‍ ഇന്ത്യന്‍ സമൂഹം സഹകരിക്കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. 

പ്രവാസി ഭാരതീയ ദിവസനിടോനുബന്ധിച്ച് ന്യൂഡല്‍ഹിയില്‍ നടന്ന വിദേശത്തുള്ള ഇന്ത്യന്‍ വംശജരുടെ പ്രഥമ പാര്‍ലമെന്ററി സമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പ്രഭാഷണത്തിന്റെ വീഡിയോ ചടങ്ങില്‍ പ്രദര്‍ശിപ്പിച്ചു. കേന്ദ്ര സര്‍ക്കാര്‍ പൊതുജനങ്ങള്‍ക്കായി നടപ്പിലാക്കുന്ന ജനപ്രിയ പരിപാടികളില്‍ ഡിജിറ്റല്‍ ഇന്ത്യയെക്കുറിച്ച് സല്‍മാന്‍ ഖാലിദ് (യു.പി), യോഗയെക്കുറിച്ച് അല്‍ യാസ്മിന്‍ സ്‌കൂള്‍ അധ്യാപികയും കോഴിക്കോട് സ്വദേശിനിയുമായ യോഗാചാര്യ സൗമ്യ, ദീന്‍ ദയാല്‍ ഉപാധ്യായ ഗ്രാം ജോ്യതി യോജനയെക്കുറിച്ച് മഗേഷ് പ്രഭാകര്‍ (തമിഴ്‌നാട്) ബേട്ടി ബച്ചാവോ ബട്ടി പഠാവോ പദ്ധതിയെക്കുറിച്ച് തഖിയുദ്ദീന്‍ മിര്‍ ഫസല്‍ (തെലുങ്കാന) എന്നിവര്‍ പ്രഭാഷണം നടത്തി. 

റിയാദ് ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ പബ്‌ളിക് സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ അവതരിപ്പിച്ച ദേശഭക്തിഗാനവും സംഘനൃത്തവും വര്‍ണ്ണശബളമായി. ഇന്ത്യന്‍ എംബസി കോണ്‍സുലര്‍ അനി  നോട്ട്യാ  പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരും സൗദി അറേബ്യയിലെ വിവിധ പ്രദേശങ്ങളില്‍  നിന്നെത്തിയ ക്ഷണിക്കപ്പെട്ടവരും ചടങ്ങിനെത്തിയിരുന്നു.



 Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button