ഫ്ലാഷ് ന്യൂസ്‌


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്

ഇനി വരി നില്‍ക്കണ്ട : സെല്‍ഫ് സര്‍വ്വീസ് ചെക്ക് ഇന്‍ ഒരുക്കി ഖത്തര്‍ എയര്‍വേയ്‌സ്

സക്കരിയ സലാഹുദ്ദീന്‍

News added on : Tuesday, February 06, 2018 11:12 AM hrs IST


ദോഹ : ഹമദ് ഇന്റര്‍ നാഷണല്‍ എയര്‍പോര്‍ട്ടില്‍ സെല്‍ഫ് സര്‍വ്വീസ് ചെക്ക് ഇന്‍ കിയോസ്‌ക്ക് ഒരുക്കി ഖത്തര്‍ എയര്‍വേയ്‌സ്. യാത്രക്കാരുടെ സൗകര്യങ്ങള്‍ സുഖമമാക്കാന്‍ സെല്‍ഫ് സര്‍വ്വീസ് ചെക്ക് ഇന്‍ അന്താരാഷ വിമാനത്താവളമായ ഹമദ് എയര്‍പോര്‍ട്ടിലാണ് ഒരുക്കിയത്. സ്വന്തമായി ബാഗ് പരിശോധനയ്ക്ക് വെയ്ക്കാന്‍ തുടങ്ങി യാത്രക്കാര്‍ക്ക് സുഖമവും വേഗവുമേറിയ സെല്‍ഫ് സര്‍വ്വീസ് ചെക്ക് ഇന്‍ കിയോസ്‌ക്കുകളാണ് ഒരുക്കിയിരിക്കുന്നത്.

യാത്രക്കാരെ ലക്ഷ്യസ്ഥാനത്ത് അതിവേഗം എത്തിക്കുക എന്നതാണ് ലക്ഷ്യമെന്ന് ഖത്തര്‍ എയര്‍വേയ്‌സ് ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവ്  അക്ബര്‍ അല്‍ ബേക്കര്‍ പറഞ്ഞു. 

നിരവധി അവാര്‍ഡുകള്‍ക്ക് അര്‍ഹമായ ഹമദ് എയര്‍പോര്‍ട്ടില്‍ ഈ സൗകര്യം ഒരുക്കുന്നതോടെ യാത്രക്കാരുടെ യാത്ര സുഖമമാവും. പ്രത്യേകമായ സ്വകാര്യബിസിനസ്സ് സീറ്റ് എന്ന നൂതനമായ ആശയങ്ങള്‍ക്ക് പിറകെയാണ് ഖത്തര്‍ എയര്‍വേയ്‌സ് സെല്‍ഫ് സര്‍വ്വീസ് ചെക്ക് ഇന്‍ സൗകര്യമൊരുക്കുന്നത് .



 Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button