ഫ്ലാഷ് ന്യൂസ്‌


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്

ആലപ്പുഴ പീഡനം -ഉന്നത ഉദ്യോഗസ്ഥരെ ഒഴിവാക്കി കേസ് ഒതുക്കി തീര്‍ക്കുന്നു - മഹിളാ മോര്‍ച്ച

ന്യൂസ്‌ ഡെസ്ക്‌

News added on : Wednesday, February 07, 2018 12:27 PM hrs IST


ആലപ്പുഴ : മംഗലം പീഡന കേസില്‍  -ഉന്നത ഉദ്യോഗസ്ഥരെ ഒഴിവാക്കി കേസ് ഒതുക്കി തീര്‍ക്കാന്‍ അധികാരികള്‍ ശ്രമിക്കുന്നതായി  മഹിളാ മോര്‍ച്ച ജില്ലാ അദ്ധ്യക്ഷ  ശാന്തകുമാരി പറഞ്ഞു. നീതി നടപ്പാക്കാന്‍ ബാധ്യതപ്പെട്ടവര്‍  അതിന്റെ ലംഘകരാകുന്നതിന്റെ തെളിവാണ് 16 വയസ്സുകാരി  മംഗലത്തു നിയമപാലകരാല്‍ പീഡിപ്പിക്കപ്പെട്ടത്. ഉന്നതരെ ഒഴിവാക്കി കേസ് ഒതുക്കിത്തീര്‍ക്കാന്‍ അധികാരികള്‍ ശ്രമിച്ചാല്‍ ശക്തമായ സമരവുമായി  മഹിളാ മോര്‍ച്ച മുന്നോട്ടു വരും  ശാന്തകുമാരി പറഞ്ഞു, പീഡന കേസില്‍ ഉള്‍പ്പെട്ട ഉന്നതരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടുകൊണ്ടു മഹിളാ മോര്‍ച്ച ആലപ്പുഴ നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ നടന്ന നില്‍പ്പ് സമരം ഉത്ഘാടനം ചെയ്തു സംശയിക്കുകയായിരുന്നു അവര്‍.

മഹിളാ മോര്‍ച്ച ആലപ്പുഴ നിയോജക മണ്ഡലം  പ്രസിഡന്റ്  സുമ ചന്ദ്രബാബു യോഗത്തില്‍ അധ്യക്ഷത വഹിച്ചു.

ബി.ജെ.പി. ജില്ലാ സെക്രട്ടറിമാരായ  ഗീതാ രാംദാസ്, സുമി ഷിബു, എല്‍.പി. ജയചന്ദ്രന്‍, ബി.ജെ.പി. ആലപ്പുഴ നിയോജക മണ്ഡലം പ്രസിഡണ്ട് ജി. വിനോദ് കുമാര്‍, മറ്റു ഭാരവാഹികളായ  പ്രതിഭ, റോഷ്നി, ഫിലോമിന,കവിത,രേണുക, ജ്യോതി രാജീവ്, ബിന്ദു വിലാസന്‍, ജി.മോഹനന്‍ എന്നിവര്‍ സംസാരിച്ചു.






 Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button  

കൂടുതല്‍ കേരള വാര്‍ത്തകള്‍

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്ത നടപടി വേദനാജനകം: കെസിബിസി
ജെസ്‌നയെ കാണാതായിട്ട് ഇന്നേക്ക് ആറുമാസം പോലീസ് അനേഷണം ഇഴയുന്നു:ആക്ഷന്‍ കൌണ്‍സില്‍