ഫ്ലാഷ് ന്യൂസ്‌


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്

മലപ്പുറം ജില്ലയെ കണ്ണൂര്‍ മോഡല്‍ കലാപ ഭൂമിയാക്കാന്‍ ജനങ്ങള്‍ അനുവദിക്കരുത് : കെ.എം.സി.സി

ന്യൂസ്‌ ഡെസ്ക്‌

News added on : Thursday, February 08, 2018 1:16 AM hrs IST


മനാമ : മലപ്പുറം ജില്ലയെ കലാപഭൂമിയാക്കാന്‍ സി.പി.എമ്മിനെ അനുവദിക്കരുതെന്നും നാട്ടിലെ എസ്.എഫ്.ഐ, ഡിഫി ഗുണ്ടകളുടെ അക്രമ രാഷ്ട്രീയത്തിനെതിരെ മുഴുവന്‍ ജനാധിപത്യ വിശ്വാസികളും പ്രതികരിക്കണമെന്നും ബഹ്‌റൈന്‍ കെ.എം.സി.സി മലപ്പുറം ജില്ലാ കമ്മറ്റി സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

സഹിഷ്ണുതയോടെയും സൗഹാര്‍ദ്ധത്തോടെയും രാഷ്ട്രീയ പ്രവര്‍ത്തനം നടക്കുന്ന മലപ്പുറം ജില്ലയെ കണ്ണൂരിലെ പാര്‍ട്ടി ഗ്രാമങ്ങള്‍ പോലെ അസഹിഷ്ണുതയും അക്രമവും നിറഞ്ഞ അരക്ഷിതാവസ്ഥയിലേക്ക് തള്ളിയിടാനും ആര്‍.എസ്.എസിന് വിത്തുപാകാനുമുള്ള നീക്കം തിരിച്ചറിയണം.

വളരെ ആസൂത്രിതമായാണ് പെരിന്തല്‍ മണ്ണയിലെ മണ്ഢലം മുസ്ലിംലീഗ് ഓഫീസ് മാര്‍കിസ്റ്റു ഗുണ്ടകള്‍ ആക്രമിച്ചതെന്നത് വ്യക്തമാണ്. 

ഭരണസ്വാധീനത്തില്‍ തുടരുന്ന ഇത്തരം ഗുണ്ടാ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കാനും അക്രമികളെ നിയമത്തിനു മുന്നിലെത്തിക്കാനും അധികാരികള്‍ ജാഗ്രത കാണിക്കണമെന്നും ഇല്ലെങ്കില്‍ 

സമാധാനത്തിനും സൗഹൃദത്തിനും കീര്‍ത്തികേട്ട മലപ്പുറം അതിവിദൂരമല്ലാത്ത ഭാവിയില്‍ കനത്ത വില നല്‍കേണ്ടി വരുമെന്ന് തങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നുവെന്നും സംയുക്ത  പ്രസ്താവനയില്‍ നേതാക്കള്‍ വ്യക്തമാക്കി.



 Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button