ഫ്ലാഷ് ന്യൂസ്‌


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്

സമ്മാനപ്പെരുമഴയും വിവിധ ഓഫറുകളുമായി ഗ്രാന്റ് ഹൈപ്പര്‍ പന്ത്രണ്ടാമത് ശാഖ അല്‍ റായില്‍ ജനുവരി 31 ന് തുറക്കും

അബ്ദുള്‍ ഫത്താഹ് തയ്യില്‍

News added on : Thursday, February 08, 2018 2:05 AM hrs IST


കുവൈത്ത് : റീട്ടെയില്‍ വ്യാപാര രംഗത്തെ മദ്ധ്യപൂര്‍വ്വദേശത്തെ പ്രശസ്തരായ ഗ്രാന്റ് ഹൈപ്പര്‍ന്റെ പുതിയ ബ്രാഞ്ച് കുവൈറ്റിലെ വ്യാപാര വ്യവസായ സമുച്ചയങ്ങളുടെ ഏറ്റവും തിരക്കേറിയ നഗരമായ അല്‍ റായില്‍ ആരംഭിക്കുന്നു. ജനുവരി 31 ശനിയാഴ്ച വൈകിട്ട് 4 മണിക്കാണ് പുതിയ ഷോറൂം ആരംഭിക്കുന്നത്. കുവൈത്തിലെ പന്ത്രണ്ടാമത് ശാഖയാണ് ബുധനാഴ്ച ആരംഭിക്കുന്നത്.

കുവൈത്തില്‍ അല്‍ രായിയില്‍ 55 എയര്‍പോര്‍ട്ട് റോഡിനും 4വേ റിംഗ് റോഡിനും നടുവിലായി ഒറ്റ ഫ്‌ലോറില്‍ 45000 ചതുരശ്രയടി വിസ്തൃതിയില്‍ ഒരുക്കിയ ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ പുതിയ ഗ്രാന്‍ഡ് ഷോറൂം. 

ഇന്ത്യന്‍, കോണ്‍ണ്ടിനെന്റല്‍, ചൈനീസ്, അറബിക് രുചിഭേദങ്ങളുടെ വിശാലമായ ഹോട്ട് ഫുഡ് സെക്ഷനും പുതിയ ഷോറൂമില്‍ ഒരുക്കിയിട്ടുണ്ട്. റസ്റ്ററന്റുകള്‍ പരിമിതമായ അല്‍ റായിയിലെ ഈ പ്രദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് ഈ  ഹോട്ട് ഫുഡ് സെക്ഷന്‍ ഏറെ അനുഗ്രഹമായി മാറും . 

വിശാലമായ കാര്‍ പാര്‍ക്കിംഗ്, ജനങ്ങള്‍ക്ക് എത്തിപ്പെടാന്‍ ഏറ്റവും സൌകര്യപ്രദമായ ഏരിയ, ഗ്രാന്റിന്റെ ഏറ്റവും വലിയ പ്രത്യേകതയായ വിലക്കുറവ്. ഗുണമേന്മ തുടങ്ങിയ എല്ലാ ആകര്‍ഷക ഘടകങ്ങളും ഒത്തിണങ്ങിയതാണ് അല്‍ റായ് ഷോറൂം. ഉദ്ഘാടനത്തോടനുബന്ധിച്ച് പതിവുപോലെ വിപുലമായ ഓഫറുകളും സമ്മാന പെരുമഴയുമാണ് ഒരുക്കിയിരിക്കുന്നത്.

ഷെയ്ഖ് ദാവൂദ് സല്‍മാന്‍ അല്‍ സബാഹ്, അബൂബക്കര്‍ മുഹമ്മദ് (റീജന്‍സി ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടര്‍), ജാസിം മുഹമ്മദ് ഖാമിസ് അല്‍ ഷെര്‍റാഹ് (ചെയര്‍മാന്‍,ഗ്രാന്‍ഡ്‌ഹൈപ്പര്‍, കുവൈത്ത്), അയൂബ് കച്ചേരി (റിജിയണല്‍ ഡയറക്ടര്‍), ഡോ. അബ്ദുല്‍ഫത്താഹ്, ഡയറക്ടര്‍, ഗ്രാന്‍ഡ്‌ഹൈപ്പര്‍- കുവൈറ്റ്, മുഹമ്മദ് സുനീര്‍.പി.സി. (സി.ഇ.ഒ. ), തെഹസീര്‍ അലി (ജനറല്‍ മാനേജര്‍) എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു. Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button