ഫ്ലാഷ് ന്യൂസ്‌


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്

സൗഹൃദത്തിന്റെ അനിവാര്യത വിളംബരം ചെയ്ത് ബഹ്‌റൈനിലും എസ്‌കെഎസ്എസ്എഫ് മനുഷ്യജാലിക

ന്യൂസ്‌ ഡെസ്ക്‌

News added on : Thursday, February 08, 2018 9:19 AM hrs IST


 മനാമ : രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്റെ അനിവാര്യത വിളന്പരം ചെയ്ത് ബഹ്‌റൈനിലും എസ്.കെ.എസ്.എസ്.എഫിന്റെ മനുഷ്യജാലിക നടന്നു.

ഇന്ത്യന്‍ റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് 61 കേന്ദ്രങ്ങളിലായി എസ്.കെ.എസ്.എസ്.എഫ് കേന്ദ്ര കമ്മറ്റി സംഘടിപ്പിച്ച മനുഷ്യജാലിക സംഗമങ്ങളുടെ ഭാഗമായാണ് ബഹ്‌റൈനിലും മനുഷ്യജാലിക സംഘടിപ്പിച്ചത്.

മനാമ ഗോള്‍ഡ് സിറ്റിയിലെ സമസ്ത ബഹ്‌റൈന്‍ ഓഡിറ്റോറിയത്തില്‍ നടന്ന മനുഷ്യജാലിക സമസ്ത ബഹ്‌റൈന്‍ പ്രസിഡന്റ് സയ്യിദ് ഫഖ്‌റുദ്ധീന്‍ കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു.

മതങ്ങളുടെ വൈവിധ്യങ്ങള്‍ നിലനിര്‍ത്തിക്കൊണ്ട് തന്നെ മാനവ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് പരസ്പരം സ്‌നേഹവും സൗഹൃദവും ഊട്ടിയുറപ്പിച്ച് ജീവിക്കേണ്ടതിന്റെ ആവശ്യകതകള്‍ അദ്ധേഹം വിവരിച്ചു. 

യുവ പണ്ഢിതനും വാഗ്മിയുമായ ഫവാസ് ഹുദവി പട്ടിക്കാട് മുഖ്യപ്രഭാഷണം നടത്തി. 

ഇന്ത്യക്ക് ശക്തമായൊരു ഭരണഘടനയുണ്ട് എന്നത് ഓരോ ഇന്ത്യക്കാരന്‍രെയും അഭിമാനവും ആശ്വാസവുമാണെന്നും ഭരണമാറ്റങ്ങളില്‍ പ്രതീക്ഷയര്‍പ്പിക്കണമെന്നും അദ്ധേഹം പറഞ്ഞു. ഇന്ത്യക്ക് ശക്തമായൊരു ഭരണഘടനയുണ്ട്. അതുള്ളിടത്തോളം കാലം നമുക്ക് നിരാശരാവേണ്ടി വരില്ല. 

പക്ഷേ ആ ഭരണഘടന വകവെച്ചു തരുന്ന അവകാശങ്ങളും മാര്‍ഗനിര്‍ദേശ തത്വങ്ങളും നാം ക്രിത്യമായി പഠിക്കുകയും മനസ്സിലാക്കുകയും വേണം. അദ്ധേഹം പറഞ്ഞു.

അധികാരം നല്‍കുന്നതും അത് എടുത്തു കളയുന്നതും അല്ലാഹുവാണ്. ആയതിനാല്‍ ആശങ്കകള്‍ക്ക് പകരം പ്രത്യാശകളോടെ ജീവിക്കണമെന്നും അദ്ധേഹം ആഹ്വാനം ചെയ്തു. 

ഒരു ബഹുസ്വര സമൂഹത്തില്‍ ഒരു മുസ്ലിം എങ്ങിനെ ജീവിക്കണമെന്നത് തിരുനബി(സ) മാതൃക കാണിച്ചിട്ടുണ്ട്. അവിടുന്ന് മരിക്കുന്‌പോള്‍ തന്റെ പടയങ്കി ഒരു ജൂതന്റെ പക്കല്‍ പണയം വെച്ചിരുന്നുവെന്നത് അതിന് ഉദാഹരണമാണെന്നും അദ്ധേഹം കൂട്ടിച്ചേര്‍ത്തു. 

ക്‌നാനായ സഭ പ്രതിനിധി ഫാദര്‍ റ്റിന്റോ, എസ്.എം.അബ്ദുല്‍ വാഹിദ് (സമസ്ത ബഹ്‌റൈന്‍), പ്രിന്‍സ് നടരാജന്‍ (ഇന്ത്യന്‍ സ്‌കൂള്‍), ബിനു കുന്നന്താനം (ഒ.ഐ.സി.സി), ഫാസില്‍ (ഐ.വൈ.സി.സി), ചെമ്പന്‍ ജലാല്‍ (കോണ്‍ഗ്രസ്സ്), പ്രദീപ് പുറവങ്കര ( ഫോര്‍.പി.എം ന്യൂസ്), സത്യദേവ് (ആര്‍ട്ടിസ്റ്റ്), എന്നിവര്‍ സംസാരിച്ചു.



 Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button