ഫ്ലാഷ് ന്യൂസ്‌


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്

ആലപ്പുഴ നഗരസഭയില്‍ നടന്നിട്ടുള്ള നിയമന അഴിമതികള്‍ വിജിലന്‍സ് അന്വേഷിക്കണം - ബി.ജെ.പി.

ന്യൂസ്‌ ഡെസ്ക്‌

News added on : Thursday, February 08, 2018 10:52 AM hrs IST


ആലപ്പുഴ : നഗരസഭയില്‍ കണ്ടിജന്റ് ജീവനക്കാരെ നിയമിക്കുന്നതില്‍  നടന്ന അഴിമതി വിജിലന്‍സ് അന്വേഷിക്കണമെന്ന്  ബി.ജെ.പി. നിയോജക മണ്ഡലം പ്രസിഡണ്ട് ജി. വിനോദ് കുമാര്‍ ആവശ്യപ്പെട്ടു. വര്‍ഷങ്ങളായി ഇടതു-വലതു മുന്നണികള്‍ ഇവിടുത്തെ നിയമനങ്ങള്‍ വീതം വെച്ചെടുക്കുകയാണ്. അതില്‍ ഉണ്ടായ തര്‍ക്കമാണ് ഇപ്പോഴുണ്ടായ പ്രതിസന്ധിക്ക് കാരണം. കണ്ടിജന്റ് ജീവനക്കാരെ  നിയമിച്ച് പിന്നീട് സ്ഥിരപ്പെടുത്തുന്ന രീതിയാണ് വര്‍ഷങ്ങളായി  ഇവിടെ നടക്കുന്നത് . ഇടതു-വലതു മുന്നണികള്‍  ഭരിക്കുമ്പോള്‍ അവരവരുടെ ആളുകളെ വീതം വെച്ച് നിയമിക്കുകയാണ് പതിവ്. അര്‍ഹതയുള്ളവരെ  പിന്തള്ളി ഇടത്-വലതു മുന്നണികളുടെ നോമിനികളെ തിരുകികയറ്റുന്ന രീതി അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍  ഉടന്‍ നടപടിയെടുക്കണം. മുന്‍പ് നടന്ന നിയമങ്ങളെക്കുറിച്ചും  അന്വേഷണം  നടത്തണം.

റോഡ് കയ്യേറി കച്ചവടം ചെയ്യുന്നവരെ ഒഴിപ്പിക്കുന്ന കാര്യത്തിലും ഇടതു-വലതു മുന്നണികള്‍ ഒത്തുകളിക്കുകയാണെന്നും ഇതിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുവാനും യോഗം തീരുമാനിച്ചു.

ബി.ജെ.പി. ആലപ്പുഴ നിയോജക മണ്ഡലം പ്രസിഡന്റ്  ജി. വിനോദ് കുമാര്‍ അദ്ധ്യക്ഷത വഹിച്ച   യോഗം ജില്ലാ സെക്രട്ടറി എല്‍.പി. ജയചന്ദ്രന്‍ ഉത്ഘാടനം ചെയ്തു. 

ബി.ജെ.പി. മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ  രഞ്ചന്‍ പൊന്നാട്, ജി.മോഹനന്‍, സംസ്ഥാന സമിതി വൈസ് പ്രസിഡന്റുമാരായ  കെ.ജി.പ്രകാശ്, കെ.പി.സുരേഷ് കുമാര്‍, എന്‍.ഡി.കൈലാസ്, സുനില്‍ കുമാര്‍, ജ്യോതി രാജീവ്, രേണുക, ബിന്ദു വിലാസന്‍    എന്നിവര്‍ സംസാരിച്ചു.


 Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button  

കൂടുതല്‍ കേരള വാര്‍ത്തകള്‍

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്ത നടപടി വേദനാജനകം: കെസിബിസി
ജെസ്‌നയെ കാണാതായിട്ട് ഇന്നേക്ക് ആറുമാസം പോലീസ് അനേഷണം ഇഴയുന്നു:ആക്ഷന്‍ കൌണ്‍സില്‍