ഫ്ലാഷ് ന്യൂസ്‌


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്

ലിസി കുറിയാക്കോസിനു മലയാളം കുവൈത്ത് യാത്രയയപ്പ് നല്‍കി

അബ്ദുള്‍ ഫത്താഹ് തയ്യില്‍

News added on : Monday, February 12, 2018 12:36 AM hrs IST


കുവൈത്ത ്: മുപ്പതു  വര്‍ഷത്തെ പ്രവാസ ജീവിതം  അവസാനിപ്പിച്ചു നാട്ടിലേക്ക് യാത്രയാവുന്ന കുവൈറ്റിലെ  എഴുത്തുകാരി ശ്രീമതി ലിസി കുറിയാക്കോസിന്  മലയാളം കുവൈറ്റ്- എഴുത്തുവായനക്കൂട്ടം യാത്രയയപ്പ് നല്‍കി.

മലയാളം കുവൈറ്റ് കോര്‍ഡിനേറ്റര്‍ ബര്‍ഗ് മാന്‍ തോമസിന്റെ അധ്യക്ഷതയില്‍ അബ്ബാസിയ ഫോക്ക് ഓഡിറ്റേറിയത്തില്‍ നടന്ന ചടങ്ങ്   പ്രമുഖ സാഹിത്യകാരനായ  ജോണ്‍ മാത്യു  ഉദ്ഘാടനം  ചെയ്തു.

'ബിനൈത്ത് ദി റിവര്‍' എന്ന ലിസി കുറിയാക്കോസിന്റെ ഇംഗ്ലിഷ് കവിതാ സമാഹരത്തിന്റെ പുസ്തകാ വലോകനം സുനില്‍ ചെറിയാനും, 'വാക്കിന്റെ വഴികള്‍' എന്ന വിഭീഷ് തിക്കോടിയുടെ കാവ്യസമാഹരത്തിന്റെ പുസ്തകാവലോകനം ഉത്തമന്‍ വളത്തുകാടും നിര്‍വഹിച്ചു.

കുവൈറ്റിലെ പ്രമുഖ സാഹിത്യകാരന്മാര്‍ പങ്കെടുത്ത ചടങ്ങില്‍  സാം പൈനുംമൂട്,  കരുണാകരന്‍,  വിഭീഷ് തിക്കോടി,  അബ്ദുള്‍ ഫത്താഹ്  തയ്യില്‍,  ബെസ്സി കടവില്‍, സുജി മീത്തല്‍, പി ആര്‍ ചുണ്ടമ്പറ്റ, ലാസര്‍ ഡിസില്‍വ ,സതീഷ് എന്നിവര്‍ ആശംസകള്‍ അറിയിച്ചു.

മലയാളം കുവൈത്തിനുവേണ്ടി  ജോണ്‍ മാത്യു  ലിസി കുറിയാക്കോസിനെ മൊമന്റൊ നല്‍കി ആദരിച്ചു . മറുമൊഴിയില്‍ ലിസി തന്റെ എഴുത്ത്, പ്രവാസ ജീവിതം എന്നിവയെ കുറിച്ചുള്ള അനുഭവം പങ്കിട്ടു.

ഉത്തമന്‍ വളത്തുകാട് സ്വാഗതവും  ഷാജി രഘുവരന്‍ നന്ദിയും രേഖപ്പെടുത്തി.









 Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button