ഫ്ലാഷ് ന്യൂസ്‌


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്

പല്‍പക്' പത്താം വാര്‍ഷികം ആഘോഷിച്ചു.

അബ്ദുള്‍ ഫത്താഹ് തയ്യില്‍

News added on : Monday, February 12, 2018 12:39 AM hrs IST


കുവൈറ്റ് : പാലക്കാട് പ്രവാസി അസോസിയേഷന്‍ ഓഫ് കുവൈറ്റ് (പല്‍പക്),  പത്താം വാര്‍ഷികം ആഘോഷിച്ചു. അബ്ബാസ്സിയ ഇന്ത്യന്‍ സെന്‍ട്രല്‍ സ്‌കൂള്‍  ഓഡിറ്റോറിയത്തില്‍ വെച്ച്  നടന്ന 'ദശോത്സവ്' പരിപാടി പ്രശസ്ത സിനിമ സംവിധായകന്‍ ശ്രീ. ശ്യാമപ്രസാദ് ഉദ്ഘാടനം ചെയ്തു.  നാഗരികത എത്ര പുരോഗമിച്ചാലും ജനിച്ച നാടും ഗ്രാമവുമൊക്കെ ഒരിക്കലും മറക്കാനാകാത്ത ഗൃഹാതുരതയാണ്. ആ അര്‍ഥത്തില്‍ പാലക്കാടുകാരന്‍ എന്നറിയപ്പെടുന്നത് സന്തോഷത്തോടെയാണെന്ന് ശ്യാമപ്രസാദ് പറഞ്ഞു. 

 പ്രസിഡണ്ട് പി. എന്‍. കുമാര്‍ അദ്ധ്യക്ഷതവഹിച്ച ചടങ്ങില്‍ ജനറല്‍ കണ്‍വീനര്‍ സുരേഷ് മാധവന്‍ സ്വാഗതമാശംസിച്ചു. ജനറല്‍ സെക്രട്ടറി ശിവദാസ് വാഴയില്‍ പല്‍പകിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ചും ചാരിറ്റി സെക്രട്ടറി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെകുറിച്ചും സംസാരിച്ചു. രക്ഷാധികാരി ദിലി, ഉപദേശക സമിതിയംഗം അരവിന്ദാക്ഷന്‍,   പ്രവാസി ബോര്‍ഡ് ഡയറക്ടര്‍  എന്‍. അജിത്കുമാര്‍, ലോക കേരള സഭാംഗം ഷറഫുദീന്‍ കണ്ണോത്ത്, ബഹറിന്‍ എക്‌സ്‌ചെഞ്ച് ജനറല്‍ മാനേജര്‍ മാത്യു വര്‍ഗ്ഗീസ്,

കല കുവൈറ്റ് പ്രസിഡണ്ട് ആര്‍. നാഗനാഥന്‍, പല്‍പക് വനിതാവേദി കണ്‍വീനര്‍ അംബികാ? ?ശിവപ്രസാദ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. പത്താംവാര്‍ഷികത്തോടനുമന്ധിച്ച് പ്രസിദ്ധീകരിച്ച സുവനീര്‍ ശ്യാമപ്രസാദിനു നല്‍കിക്കൊണ്ട് സുവനീര്‍ക്കമ്മിറ്റി കണ്‍വീനര്‍ ജയന്‍ നമ്പ്യാര്‍ പ്രകാശനം ചെയ്തു. ട്രഷറര്‍ പ്രേംരാജ് നന്ദിയും പ്രകാശിപ്പിച്ചു. 

 ശോഭ പ്രേംരാജ്ന്റെ തിരക്കഥക്ക് പ്രേംരാജ് സംവിധാനം ചെയ്ത് പല്‍പക് അംഗങ്ങള്‍ അവതരിപ്പിച്ച 'നമ്മുടെ നാട് പാലക്കാട്' എന്ന ചരിത്രാവിഷ്‌കാരം അരങ്ങേറി.

ഗായകരായ ബിജുനാരായണന്‍, ദുര്‍ഗ്ഗ വിശ്വനാഥ് എന്നിവര്‍ നയിച്ച ഗാനസന്ധ്യയില്‍ സംഗീതലോകത്തുനിന്നും മണ്മറഞ്ഞ എം. എസ്. വിശ്വനാഥന്‍, ദക്ഷിണാമൂര്‍ത്തിസ്വാമി, എം. ജി. രാധാകൃഷ്ണന്‍, രവീന്ദ്രന്‍ മാസ്റ്റര്‍, ജോണ്‍സണ്‍ മാസ്റ്റര്‍, ഒ. എന്‍. വി, ഗിരീഷ് പുത്തഞ്ചേരി എന്നിവരുടെ പാട്ടുകള്‍ കോര്‍ത്തിണക്കിയ 'സ്മരണാഞ്ജലി'യും ഉണ്ടായിരുന്നു.



 Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button