ഫ്ലാഷ് ന്യൂസ്‌


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്

പണ്ഡിറ്റ് ദീനദയാല്‍ ഉപാദ്ധ്യായ സമര്‍പ്പിത ജീവിതത്തിന്റെ ഉടമ - കെ, സോമന്‍

ന്യൂസ്‌ ഡെസ്ക്‌

News added on : Monday, February 12, 2018 12:45 AM hrs IST


ആലപ്പുഴ :  സ്വന്തം ജീവിതം പിറന്ന നാടിനും വിശ്വസിച്ച പ്രസ്ഥാനത്തിനും  സമര്‍പ്പിച്ച സമര്‍പ്പിത ജീവിതത്തിന്റെ  ഉടമയായിരുന്നു പണ്ഡിറ്റ് ദീനദയാല്‍ ഉപാദ്ധ്യായ  എന്ന്  ബി.ജെ.പി. ജില്ലാ അദ്ധ്യക്ഷന്‍ കെ.സോമന്‍ പറഞ്ഞു.

നാടിന്റെ ഉള്‍ത്തുടിപ്പുകളെ തൊട്ടറിഞ്ഞ്   അന്ത്യോദയത്തിലൂടെ  സര്‍വ്വോദയം ലക്ഷ്യമാക്കി കാലത്തിന്  മുന്നേ നടന്ന  ആ ദാര്‍ശനികന്റെ ചിന്തകള്‍ ഇന്ന് നാടിന്റെ സമൂലമായ മാറ്റത്തിന് കാരണമാവുകയാണ്. പ്രവര്‍ത്തകര്‍  മാതൃകയും അനുകരിക്കുകയും ചെയ്യേണ്ട ജീവിതമാണ് ദീനദയാല്‍ജിയുടേത്  അദ്ദേഹം പറഞ്ഞു.  ആലപ്പുഴ നിയോജകമണ്ഡലം ടൗണ്‍  ഏരിയയില്‍ 148 ആം നമ്പര്‍  ബൂത്ത്  സംഘടിപ്പിച്ച പണ്ഡിറ്റ്  ദീനദയാല്‍ ഉപാദ്ധ്യായ  അനുസ്മരണവും സമര്‍പ്പണ നിധി ശേഖരണത്തിന്റെയും ജില്ലാതല ഉത്ഘാടനം നിര്‍വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബൂത്ത് പ്രസിഡണ്ട്  മുരളീധരന്‍  അദ്ധ്യക്ഷത വഹിച്ചു.  ബിജെപി ആലുപ്പുഴ  നിയോജക മണ്ഡലം പ്രസിഡണ്ട് ജി. വിനോദ് കുമാര്‍ ആമുഖ പ്രഭാഷണം നടത്തി. ഏരിയ  ജനറല്‍ സെക്രട്ടറി മനു ഉപേന്ദ്രന്‍, ബൂത്ത് സെക്രട്ടറി എസ്.മുരുകന്‍, ഏരിയ  സെക്രട്ടറി നിഖില്‍, വാര്‍ഡ് കൗണ്‍സിലര്‍ പാര്‍വ്വതി സംഗീത്  എന്നിവര്‍ സംബന്ധിച്ചു. 






 Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button