ഫ്ലാഷ് ന്യൂസ്‌


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്
ഹോം     ഗള്‍ഫ്‌ വിശേഷങ്ങള്‍     സൗദി അറേബ്യ    

പ്രവാസികളോടുള്ള കരുതല്‍ തെളിയിച്ച് കേരള ബജറ്റ് ; ലക്ഷ്യം വക്കുന്നത് ഐശ്വര്യകേരളം : കേളി റിയാദ്

ന്യൂസ്‌ ഡെസ്ക്‌

News added on : Monday, February 12, 2018 3:11 AM hrs IST


റിയാദ് : പ്രവാസികളോടുള്ള കരുതല്‍ ആവര്‍ത്തിച്ചു തെളിയിക്കുന്നതാണ് ഈ വര്‍ഷത്തെ കേരള ബജറ്റെന്നും, ലക്ഷ്യം വക്കുന്നത് ഐശ്വര്യ കേരളമാണെന്നും റിയാദ് കേളി കലാസാംസ്‌കാരികവേദി സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു. 80 കോടി രൂപ പ്രവാസി മേഖലക്കുവേണ്ടി വകയിരുത്തി പ്രവാസികളോടുള്ള ഈ സര്‍ക്കാരിന്റെ കരുതല്‍ ഒരിക്കല്‍ക്കൂടി ബജറ്റിലൂടെ തെളിയിച്ചിരിക്കുകയാണ്. നിരവധി പ്രതികൂല സാഹചര്യങ്ങള്‍ നിലനന്നിട്ടുപോലും എല്ലാ വിഭാഗം ജനങ്ങളുടെയും ആവശ്യങ്ങള്‍ അറിഞ്ഞു പരിഹാരം കാണാള്ള ശ്രമമാണ് ഈ

ബജിറ്റലൂടെ ധനമന്ത്രി തോമസ് ഐസക് നടത്തിയിരിക്കുന്നതെന്നും, അതുകൊണ്ടുതന്നെ ജനക്ഷേമമാണ് ഈ ബജിറ്റിിന്റെ മുഖമുദ്രയെന്നും പ്രസ്താവനയില്‍ പറഞ്ഞു. അതേസമയം കഴിഞ്ഞ ദിവസം അവതരിപ്പിച്ച കേന്ദ്ര ബജറ്റില്‍ വാഗ്ദാനങ്ങള്‍ ഏറെ നല്‍കിയിട്ടുണ്ടെങ്കിലും അതിനാവശ്യമായ ഫണ്ടുകള്‍ വകയിരുത്താതെ, അടുത്ത തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കം എന്ന നിലയില്‍ സാധാരണ ജനങ്ങളെ കബളപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗം മാത്രമാണിതെന്ന് തിരിച്ചറിയേണ്ടതാണെന്നും പ്രസ്താവനയില്‍ പറഞ്ഞു.



 Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button