ഫ്ലാഷ് ന്യൂസ്‌


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്
ഹോം     ഗള്‍ഫ്‌ വിശേഷങ്ങള്‍     സൗദി അറേബ്യ    

കേളി അല്‍ഖര്‍ജ് ഏരിയ യാത്രയയപ്പ് നല്‍കി

ന്യൂസ്‌ ഡെസ്ക്‌

News added on : Monday, February 12, 2018 10:08 AM hrs IST



റിയാദ്: പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കേളി കലാസാംസ്‌കാരിക വേദി കേന്ദ്ര

രക്ഷാധികാരി സമിതി അംഗവും മുന്‍ പ്രസിഡന്റുമായ മുഹമ്മദ്കുഞ്ഞു വള്ളികുന്നത്തിന് കേളി അല്‍ഖര്‍ജ് ഏരിയ

കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും ചേര്‍ന്ന് സ്‌നേഹനിര്‍ഭരമായ യാത്രയയപ്പ് നല്‍കി.

ആലപ്പുഴ ജില്ലയിലെ കാമ്പിശ്ശേരി വള്ളികുന്നം സ്വദേശിയായ മുഹമ്മദ്കുഞ്ഞ് പതിനേഴ് വര്‍ഷത്തിലേറെയായി

സൗദിയിലെത്തിയിട്ട്. അല്‍ഖര്‍ജിലെ ഒരു വ്യാപാരസ്ഥാപനത്തിലാണ് ജോലി ചെയ്തിരുന്നത്.

ഏരിയ രക്ഷാധികാരി കമ്മിറ്റി ആക്ടിങ് കണ്‍വീനര്‍ ജോസഫ് ഷാജിയുടെ അധ്യക്ഷതയില്‍ നടന്ന യാത്രയയപ്പ്

ചടങ്ങില്‍ ഏരിയ സെക്രട്ടറിയും കേന്ദ്ര കമ്മിറ്റി അംഗവുമായ ശ്രീകാന്ത് കണ്ണുര്‍ സ്വാഗതം പറഞ്ഞു. കെഎംസിസി

അല്‍ഖര്‍ജ് സെന്‍ട്രല്‍ പ്രസിഡന്റ് അസ്സീസ്, പിഎംഎഫ് പ്രസിഡന്റ് ഡോ: നാസ്സര്‍, കെഎംസിസി അല്‍ഖര്‍ജ് ടൗണ്‍

കമ്മിറ്റി പ്രസിഡന്റ് ഇഖ്ബാല്‍, കേളി സെക്രട്ടറി ഷൗക്കത്ത് നിലമ്പുര്‍, കേന്ദ്ര രക്ഷാധികാരി സമിതി അംഗം

സതീഷ്‌കുമാര്‍, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ജോഷി പെരിഞ്ഞനം, രാജന്‍ പള്ളിത്തടം, ഏരിയ പ്രസിഡന്റ്

ഗോപാലന്‍, ഏരിയ രക്ഷാധികാരി കമ്മിറ്റി അംഗങ്ങള്‍, ഏരിയ കമ്മിറ്റി അംഗങ്ങള്‍, യൂണിറ്റ് സെക്രട്ടറിമാര്‍

എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. ഏരിയ രക്ഷാധികാരി കമ്മിറ്റിക്കുവേണ്ടി ശ്രീകാന്ത് കണ്ണുരും ഏരിയ

കമ്മിറ്റിക്കുവേണ്ടി രാജന്‍ പള്ളിത്തടവും മുഹമ്മദ്കുഞ്ഞിന് ഉപഹാരം സമ്മാനിച്ചു. കൂടാതെ പിഎംഎഫ് പ്രസിഡന്റ്

ഡോ: നാസ്സര്‍, കേളി ഹോത്ത യുണിറ്റ് സെക്രട്ടറി റഹീം എന്നിവരും ഉപഹാരങ്ങള്‍ സമ്മാനിച്ചു. യാത്രയയപ്പിനും

ഉപഹാരങ്ങള്‍ക്കും മുഹമ്മദ്കുഞ്ഞ് നന്ദി രേഖപ്പെടുത്തി. ഏരിയ രക്ഷാധികാരി കമ്മിറ്റി അംഗങ്ങള്‍, ഏരിയ കമ്മിറ്റി

അംഗങ്ങള്‍, വിവിധ യൂണിറ്റുകളില്‍ നിന്നുള്ള കേളി പ്രവര്‍ത്തകര്‍ തുടങ്ങി നിരവധിപേര്‍ ചടങ്ങില്‍ പങ്കെടുത്തു.







 Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button