ഫ്ലാഷ് ന്യൂസ്‌


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്

ക്ഷേത്രത്തിന്റ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടു

ന്യൂസ്‌ ഡെസ്ക്‌

News added on : Monday, February 12, 2018 11:20 AM hrs IST


അബുദാബി  : ക്ഷേത്രത്തിന്റ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടു. അബുദാബിയിലെ ഹിന്ദുക്ഷേത്രത്തിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് തിങ്കളാഴ്ച തുടക്കമായി. രാവിലെ ഒന്‍പതോടെ ആരംഭിച്ച പൂജാപരിപാടികളില്‍ യു.എ.ഇ.യുടെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള രണ്ടായിരത്തോളം ഭക്തരാണ് എത്തിച്ചേര്‍ന്നത്. മന്ത്രധ്വനിയുടെ പശ്ചാത്തലത്തില്‍ പൂജയുടെ ഭാഗമാവാന്‍ എത്തിയവര്‍ക്കുമുഴുവന്‍ പ്രസാദവും ഒരുക്കിയിരുന്നു. അബുദാബി സര്‍ക്കാര്‍ അനുവദിച്ച 55,000 ചതുരശ്ര മീറ്റര്‍ സ്ഥലത്താണ് ക്ഷേത്രസമുച്ചയം നിര്‍മിക്കുന്നത്. പൂര്‍ണമായും ശിലകള്‍കൊണ്ട് നിര്‍മിക്കുന്ന ക്ഷേത്രം രണ്ടുവര്‍ഷത്തിനകം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. പ്രാര്‍ഥനാകേന്ദ്രം, ഭക്ഷണശാലകള്‍, ഗ്രന്ഥശാല, കായികകേന്ദ്രങ്ങള്‍ എന്നിവയെല്ലാം ക്ഷേത്രത്തോട് അനുബന്ധിച്ച് നിര്‍മിക്കും.



 Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button