ഫ്ലാഷ് ന്യൂസ്‌


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്

ശ്രീ പ്രമോദ് ശൈലനന്ദിനിയും, പ്രദീപ് ശൈലനന്ദിനിക്കും കുവൈറ്റ് വിമാനത്താവളത്തില്‍ ഉജ്വല സ്വികരണം നല്‍കി

അബ്ദുള്‍ ഫത്താഹ് തയ്യില്‍

News added on : Monday, February 12, 2018 12:57 PM hrs IST


 കുവൈത്ത് : പ്രശസ്ത ഭാഗവത യജ്ഞാചാര്യന്‍ ഭാഗവത ചൂഡാമണി ശ്രീമാന്‍ പള്ളിക്കല്‍ സുനിലിന്റെ ആത്മീയ പ്രഭാഷണങ്ങളും, കുത്തിയോട്ടം എന്ന അനുഷ്ടാന കലയുടെ നാദവും ലയവും, ചെട്ടികുളങ്ങരയുടെ ജയവിജയന്മാര്‍ എന്നറിയപ്പെടുന്ന  ശ്രീ പ്രമോദ് ശൈലനന്ദിനിയും, പ്രദീപ് ശൈലനന്ദിനിക്കും ഒപ്പം ശ്രീ ഭദ്രാ കുത്തിയോട്ട സമിതി , കുവൈറ്റ് അണിയിച്ചൊരുക്കുന്ന കുത്തിയോട്ട പാട്ടും ചുവടും, ഭാരതാഞ്ജലി സ്‌കൂള്‍ ഓഫ് ഡാന്‍സ് അവതരിപ്പിക്കുന്ന നൃത്യ നൃത്തങ്ങള്‍, വീണ കച്ചേരി, വഞ്ചിപ്പാട്ട്, ദേവീ കീര്‍ത്തനങ്ങള്‍, കെട്ടുകാഴ്ച , താലപ്പൊലി കൂടാതെ പതിനെട്ടു വാദ്യങ്ങളും ചെണ്ടക്കു കീഴില്‍ എന്ന വാക്കിനെ അന്വര്‍ത്ഥമാക്കുന്ന പ്രശസ്തരായ വാദ്യ കലാകാരന്മാരും വാദ്യ കലാനിധി സുശാന്ത് കോഴിക്കോടും അണി നിരക്കുന്ന,  കുവൈറ്റിന്റെ ചരിത്രത്തില്‍ ഇദം പ്രദമായി നടത്തുന്ന പാണ്ടി മേളം തുടങ്ങിയവ ഉള്‍പ്പെടുത്തി  കുവൈറ്റില്‍ ഒരു കുംഭഭരണി ഉത്സവം തന്നെ തീര്‍ക്കാനാണ് സംഘാടകര്‍ ശ്രമിക്കുന്നത്. കുവൈറ്റിലെ എല്ലാ ഭക്ത ജനങ്ങളേയും  ഫിന്റാസ് കോപ്പറേറ്റിവ് ഓഡിറ്റോറിയത്തിലേക്കു സ്വാഗതം ചെയ്യുന്നതായി ചെട്ടികുളങ്ങര അമ്മ പ്രവാസി സേവാ സമിതി പത്രക്കുറിപ്പില്‍ അറിയിച്ചു.



 Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button