ഫ്ലാഷ് ന്യൂസ്‌


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്

കെഫാക് അന്തര്‍ജില്ലാ ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് ആവേശത്തിലേക്ക്

അബ്ദുള്‍ ഫത്താഹ് തയ്യില്‍

News added on : Monday, February 12, 2018 1:20 PM hrs IST


മിശ്രിഫ്  : കെഫാക് അന്തര്‍ജില്ലാ ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് അവസാന ഘട്ടത്തിലേക്ക് പ്രവേശിച്ചപ്പോള്‍ ഫോക് കണ്ണൂര്‍, എംഫാഖ് മലപ്പുറം, കെ.ഡി.എഫ്.എ കോഴിക്കോട്, തിരുവനന്തപുരം ടീമുകള്‍ക്ക് വിജയം. കഴിഞ്ഞ ദിവസം നടന്ന മത്സരങ്ങളില്‍ ഫോക് കണ്ണൂര്‍ ഏകപക്ഷീയമായ ഒരു ഗോളിന്  മായിസ്  എറണാകുളത്തെ  പരാജയപ്പെടുത്തി. കളിയുടെ ആദ്യ പകുതിയില്‍ ശഹീദ് നേടിയ ഗോളിലാണ് കണ്ണൂരിന്റെ വിജയം. വാശിയേറിയ രണ്ടാം മത്സരത്തില്‍ എംഫാഖ് മലപ്പുറം ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് പാലക്കാടിനെ കീഴടക്കി. വിജയികള്‍ക്ക് വേണ്ടി ഹാരിസ് , ഫാസില്‍ , അഫ്താബ് എന്നിവര്‍ ഗോള്‍ നേടി. തുടര്‍ന്ന് നടന്ന മത്സരത്തില്‍ കെ.ഡി.എഫ്.എ കോഴിക്കോട് മറുപടിയില്ലാത്ത ഒരു ഗോളിന് യുണൈറ്റഡ് കാസര്‍ഗോഡിനെ മറികടന്നു. ശ്യാം വിജയ ഗോള്‍ നേടി. അവസാന മത്സരത്തില്‍ തിരുവനന്തപുരം  ഏകപക്ഷീയമായ ഒരു ഗോളിന് കെ.ഡബ്ല്യൂ.എ  വയനാടിനെ പരാജയപ്പെടുത്തി. വെറ്ററന്‍സ് താരങ്ങള്‍ അണിനിരന്ന മാസ്റ്റേഴ്സ്ലീഗില്‍ തിരുവനന്തപുരം  കണ്ണൂരിനെയും , കോഴിക്കോട്  എറണാകുളത്തെയും പാലക്കാട്  കാസര്‍ഗോഡിനെയും പരാജയപ്പെടുത്തി. കളിയിലെ താരങ്ങളായി നൗഫല്‍ ( ഫോക് കണ്ണൂര്‍ ) ഷഹീര്‍ (എംഫാഖ്  മലപ്പുറം ) ജംഷീല്‍  (കെ.ഡി.എഫ്.എ കോഴിക്കോട് ) അരുണ്‍ ക്‌ളീറ്റസ്സ് (തിരുവനന്തപുരം ) എന്നിവരെയും മാസ്റ്റേഴ്‌സ് ലീഗില്‍ ഷാഹുല്‍ ( കോഴിക്കോട് ) കുഞ്ഞി മുഹമ്മദ് (പാലക്കാട് ) ഔസേപ്പ് (തിരുവനന്തപുരം ) എന്നിവരെയും തിരഞ്ഞടുത്തു. കുവൈത്ത് ഇന്ത്യന്‍ ബാറ്റ്മിന്റണ്‍ അസോസിയേഷന്‍ (ഐബാക് ) പ്രസിഡന്റ് ഡോക്ടര്‍ മണിമാര ചോഴന്‍ മുഖ്യാതിഥിയായിരുന്നു



 Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button