ഫ്ലാഷ് ന്യൂസ്‌


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്

ദുബായ് വിമാനത്താവളത്തില്‍ നിന്നും പുതിയ ബസ് സര്‍വ്വീസ്

ന്യൂസ്‌ ഡെസ്ക്‌

News added on : Tuesday, February 13, 2018 6:58 AM hrs IST


റാസല്‍ഖൈമ : ദുബായ് വിമാനത്താവളത്തില്‍ നിന്നും പുതിയ ബസ് സര്‍വ്വീസ്. റാസല്‍ഖൈമയിലേക്ക് പുതിയ ഷട്ടില്‍ ബസ് സര്‍വീസ് ആരംഭിച്ചു. റാക് ടൂറിസം െഡവലപ്മെന്റ് അതോറിറ്റിയുടെ നേതൃത്വത്തിലാണ് ഈ സൗകര്യം ഏര്‍പ്പെടുത്തിയത്. ഈവര്‍ഷം അവസാനത്തോടെ പത്തു ലക്ഷം സന്ദര്‍ശകരെ ആകര്‍ഷിക്കാന്‍ റാസല്‍ഖൈമ തയ്യാറെടുക്കുന്നതിന്റെ ഭാഗമായാണ് ഈ ബസ് സംവിധാനം ഒരുക്കുന്നതെന്ന് റാസല്‍ഖൈമ ടൂറിസം ഡവലപ്മെന്റ് അതോറിറ്റിയുടെ ചീഫ് എക്സിക്യുട്ടീവായ ഹെയ്തം മത്താര്‍ പറഞ്ഞു. അന്താരാഷ്ട്ര വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ നിന്നുള്ള വിനോദയാത്രക്കാര്‍ക്കും വിനോദ സഞ്ചാരികള്‍ക്കും യു.എ.ഇ.യിലെ ഏറ്റവും ഉയരമുള്ള പര്‍വതമായ ജബല്‍ ജെയ്സിലെ സ്പോര്‍ട്സ് പ്രവര്‍ത്തനങ്ങള്‍ പരിചയപ്പെടുത്താനും മനോഹരമായ ബീച്ചുകള്‍, അറേബ്യന്‍ സംസ്‌കാരം എന്നിവ കാണാനും അറിയാനും പുതിയ ബസ് സര്‍വീസ് സഹായിക്കും.









 Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button