ഫ്ലാഷ് ന്യൂസ്‌


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്

സയ്യിദ് ഫഖ്‌റുദ്ധീന്‍ കോയ തങ്ങള്‍ അനുശോചിച്ചു

ന്യൂസ്‌ ഡെസ്ക്‌

News added on : Wednesday, February 14, 2018 3:54 AM hrs IST


മനാമ : ബഹ്‌റൈനിലെ പ്രമുഖ വ്യവസായിയും കാനൂ ഗ്രൂപ്പ് ചെയര്‍മാനുമായ യൂസുഫ് ബിന്‍ അഹ് മദ് കാനൂവിന്റെ നിര്യാണത്തില്‍ സമസ്ത ബഹ്‌റൈന്‍ പ്രസിഡന്റ് സയ്യിദ് ഫഖ്‌റുദ്ധീന്‍ കോയ തങ്ങള്‍ അനുശോചിച്ചു.

കാനൂ കന്പനിയില്‍ താന്‍ ജോലി ചെയ്ത ദീര്‍ഘമായ 35 വര്‍ഷക്കാലം  അദ്ധേഹത്തെ അടുത്തറിയാനും കൂടുതല്‍ ഇടപഴകാനും അവസരം ലഭിച്ചിട്ടുണ്ടെന്നും ധര്‍മ്മ ബോധമുള്ള ഒരു വ്യവസായി ആയിരുന്നു അദ്ധേഹമെന്നും തങ്ങള്‍ അനുസ്മരിച്ചു.

തന്റെ കീഴില്‍ ജോലി ചെയ്യുന്നവരോട് അങ്ങേയറ്റം കരുണയോടെയായിരുന്നു അദ്ധേഹം പെരുമാറിയിരുന്നത്. ഓഫീസിലെ കൃത്യനിഷ്ഠത, ടൈം മാനേജ്‌മെന്റ്, ഡ്രസ്സിംഗ് എന്നിവയിലെല്ലാം മാതൃകാപരമായ പെരുമാറ്റമായിരുന്നു അദ്ധേഹത്തിന് ഉണ്ടായിരുന്നത്. കന്പനി നിര്‍ദേശങ്ങള്‍ പാലിക്കാന്‍ കര്‍ശന നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നുവെങ്കില്‍ പോലും ഓഫീസിലെ ഒരു സ്റ്റാഫിനെ കുറിച്ചും ഒരിക്കല്‍ പോലും ഒരു പരാതി ലെറ്റര്‍ അദ്ധേഹം നല്‍കിയിരുന്നില്ല. 

പാവപ്പെട്ടവര്‍ക്കും വിവിധ ചാരിറ്റി സംഘടനകള്‍ക്കും ധാരാളമായി ദാനധര്‍മ്മം ചെയ്യുന്ന ഒരു സ്വഭാവമായിരുന്നു അദ്ധേഹത്തിനുണ്ടായിരുന്നത്. മാസം തോറും നിരവധി ചെക്കുകള്‍ ചാരിറ്റിക്കായി മാത്രം മാറ്റിവെക്കുകയും മറ്റാരുമറിയാതെ  അത് ആവശ്യക്കാര്‍ക്ക് എത്തിക്കുകയും ചെയ്തിരുന്നു. വിശുദ്ധ റമസാനിലാണെങ്കില്‍ ഒരു നിയന്ത്രണവുമില്ലാത്ത ദാന ധര്‍മ്മങ്ങളും ഇഫ്താറുകളുമാണ് അദ്ധേഹം നടത്തിയിരുന്നത്.

കഠിനാദ്ധ്വാനം കൊണ്ട് ഉയരങ്ങളിലെത്താമെന്ന വലിയ പാഠമാണ് അദ്ധേഹം ഓരോ പ്രവാസികളെയും പഠിപ്പിക്കുന്തന്. അദ്ധേഹത്തിന്റെ കാലം മുതലാണ് കാനൂ ഗ്രൂപ്പ്കൂടുതല്‍ ശക്തമായതെന്നും അദ്ദേഹത്തിന്റെ സല്‍കര്‍മ്മങ്ങളെല്ലാം അല്ലാഹു സ്വീകരിക്കട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നതായും തങ്ങള്‍ അനുശോചന സന്ദേശത്തില്‍ അറിയിച്ചു.



 Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button  

കൂടുതല്‍ ബഹ്‌റൈന്‍ വാര്‍ത്തകള്‍

വയനാട് കൂട്ടായ്മ ബഹ്‌റൈന്‍ പ്രഭാഷണം ശ്രദ്ധേയമായി ദൈവാനുഗ്രഹങ്ങളെ ധിക്കരിച്ചാല്‍ ദുരന്തങ്ങളുണ്ടാകും: നൗഷാദ് ബാഖവി