ഫ്ലാഷ് ന്യൂസ്‌


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്

പതിനേഴാം വാര്‍ഷിക നിറവില്‍ സാന്ത്വനം കുവൈറ്റ്

അബ്ദുള്‍ ഫത്താഹ് തയ്യില്‍

News added on : Wednesday, February 14, 2018 12:07 PM hrs IST


കുവൈത്ത് : ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യമായ സാന്ത്വനം കുവൈറ്റ് വാര്‍ഷിക പൊതുയോഗം സംഘടിപ്പിച്ചു. മംഗഫ്  'ക്ലാസ്സിക്' ഓഡിറ്റൊറിയത്തില്‍ വെച്ച് നടന്ന പൊതുയോഗത്തില്‍ സംഘടനയുടെ അംഗങ്ങളും, അഭ്യുദയകാംക്ഷികളും, കുവൈറ്റിലെ പ്രവാസി സാമൂഹ്യ-സേവന രംഗത്തെ പ്രമുഖ വ്യക്തികളും പങ്കെടുത്തു.

കഴിഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയതിനൊപ്പം  കേരളത്തിലും കുവൈറ്റിലും കഴിയുന്ന നിസ്സഹായരും നിര്‍ധനരുമായ രോഗികള്‍ക്ക് വേണ്ടി കൂടുതല്‍ ഉപയോഗപ്രദവും  കാര്യക്ഷമവുമായ കര്‍മ്മ പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പാക്കുവാനുള്ള പൊതു ചര്‍ച്ചയും സംഘടിപ്പിച്ചു. വാര്‍ഷിക സുവനീറായ 'സ്മരണിക 2017' ന്റെ പ്രകാശനം  ആര്‍. സി. സുരേഷ് സാന്ത്വനം എക്‌സിക്യുട്ടിവ് അംഗം  ശ്രീമതി ബിജി തോമസ്സിന് നല്‍കി നിര്‍വ്വഹിച്ചു. പ്രസിഡന്റ് രവീന്ദ്രന്‍ എം. എന്‍., ജോണ്‍ മാത്യു, തോമസ് മാത്യു കടവില്‍, ജെറില്‍ ജോസ്, മലയില്‍ മൂസക്കോയ, തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. 

തുടര്‍ന്ന് സെക്രട്ടറി സന്തോഷ് ജോസഫ് 2017ലെ പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷര്‍ വി.അബ്ദുള്‍ സത്താര്‍ സാമ്പത്തിക അവലോകന റിപ്പോര്‍ട്ടും അവതരിപ്പിച്ചു.

2018 ലെ ഭാരവാഹികളായി പി.എന്‍. ജ്യോതിദാസ്  പ്രസിഡന്റ്, അനില്‍കുമാര്‍ കെ. എസ്. ജനറല്‍ സെക്രട്ടറി, സുനില്‍ ചന്ദ്രന്‍ ട്രഷറര്‍ എന്നിവരടക്കമുള്ള കമ്മിറ്റിയെ യോഗം തിരഞ്ഞെടുത്തു.

കഴിഞ്ഞ 17 വര്‍ഷത്തെ പ്രവര്‍ത്തനഫലമായ് 10,323 രോഗികള്‍ക്കായ് 9 കോടിയിലധികം രൂപയുടെ ചികിത്സാ സഹായം വിതരണം ചെയ്യുവാന്‍ സാന്ത്വനത്തിന് സാധിച്ചിട്ടുണ്ട്.

കഴിഞ്ഞ വര്ഷം 1182 രോഗികള്‍ക്കായ് 1,26,96,455/രൂപ വിതരണം ചെയ്തു, ഇതില്‍ മാസം അയ്യായിരം രുപ വീതം ഒരു പെന്‍ഷന്‍ പ്ലാന്‍ എന്ന നിലയില്‍ കിടക്കയില്‍ ജീവിതം തള്ളിനീക്കുന്ന 47 രോഗികള്‍ക്കായ് നല്‍കിവരുന്നു. കൂടാതെ ചില പ്രത്യേകസാഹചര്യങ്ങളാലും രോഗങ്ങളാലും മറ്റും നാട്ടില്‍പോകുവാന്‍ കഴിയാതെ വരുന്ന പ്രവാസിസഹോദരങ്ങള്‍ക്കും ഒരു കൈത്താങ്ങായി സാന്ത്വനംപ്രവര്‍ത്തിച്ചു വരുന്നു.

പ്രത്യേക കര്‍മ്മപദ്ധതികള്‍ഏറ്റെടുത്തു നടത്തുന്നതിന്റെ ഭാഗമായി വിവിധ ജില്ലകളില്‍ 7 പാലിയേറ്റിവ് കെയര്‍ യൂണീറ്റ്കള്‍ക്കുള്ള സാമ്പത്തിക സഹായം, കൊല്ലം ആര്‍ സി സി യുമായ് സഹകരിച്ച് ജില്ലയിലെ രോഗികള്‍ക്കായ് പോഷകഹാകാര വിതരണത്തിനായുള്ള സാമ്പത്തിക സഹായം, തിരുവനന്തപുരത്ത് ഞഇഇയിലും മെഡിക്കല്‍ കോളേജിലും ചികിത്സക്കായ് വരുന്ന നിര്‍ദ്ദനരോഗികളെ താമസിപ്പിക്കുന്നതിനായ് തിരുവനന്തപുരം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ദേവകി വാര്യര്‍ ഫൗണ്ടേഷനുമായി സഹകരിച്ച് പ്രതിമാസം 46000/ രൂപ വാടക നല്‍കി ട്രിഡ യുടെ ബില്‍ഡിങ്ങില്‍ ഒരുക്കിയിരിക്കുന്ന 'വിശ്രം സങ്കേത് '. തൃശുര്‍ കേന്ദ്രമയ് പ്രവര്‍ത്തിക്കുന്ന 'ടഛഘഅഇഋ ' നായുള്ള പ്രത്യേക സാമ്പത്തിക സഹായം, വയനാട്ടിലെ  ദീര്‍ഘകാലം ഡയാലിസിസ് ആവശ്യമായ് വരുന്ന നിര്‍ദ്ദനരോഗികള്‍ക്കായി സൗജന്യമായ് ഡയാലിസിസ് നടത്തി കൊടുക്കുന്ന കേന്ദ്രങ്ങള്‍ക്കുള്ള സാമ്പത്തിക സഹായം തുടങ്ങിയവ നല്‍കിവരുന്നു. Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button  

കൂടുതല്‍ കുവൈത്ത് വാര്‍ത്തകള്‍

പ്രളയാനന്തര കേരളം വിലാപം അതിജീവനം പൊതു ചര്‍ച്ചാ സമ്മേളനം സംഘടിപ്പിച്ചു
പ്രളയ ദുരിതാശ്വാസ നിധി സമാഹരണം, കുവൈറ്റ് പ്രവാസികളുടെ ഉദാര സഹായം ഉണ്ടാകണം, രവിപിള്ള
മദ്രസാ പ്രവേശനോത്സവും അവാര്‍ഡ് ദാനവും
ക്യാപ്റ്റന്‍ രാജു അനുസ്മരണം
ഭരണികാഴ്ചകള്‍ 2019 ഫ്‌ലയര്‍ പുറത്തിറക്കി
സി.ഐ.ഇ.ആര്‍ 5, 7 ക്ലാസ് പൊതു പരീക്ഷ; കുവൈത്തിന് നൂറ് ശതമാനം വിജയം