ഫ്ലാഷ് ന്യൂസ്‌


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്

കെ.ഐ.ജി വെസ്റ്റ് മേഖല പ്രവര്‍ത്തക സംഗമം

അബ്ദുള്‍ ഫത്താഹ് തയ്യില്‍

News added on : Wednesday, February 14, 2018 1:47 PM hrs IST


കുവൈത്ത് സിറ്റി : കെ.ഐ.ജി വെസ്റ്റ് മേഖല പ്രവര്‍ത്തക സംഗമം നടത്തി. കെ.ഐ.ജി പ്രസിഡന്റ് സക്കീര്‍ ഹുസൈന്‍ തൂവ്വുര്‍ സംഗമം ഉത്ഘാടനം ചെയ്തു.  ഉന്നതമായ ജീവിത മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന മാതൃക വ്യക്തികളായി മാറണമെന്നും, സമൂഹത്തിനു പ്രയോജനം ലഭിക്കുന്ന പ്രവര്‍ത്തങ്ങള്‍ ചെയ്യാന്‍ മുന്നിട്ടറങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മനുഷ്യമനസുകളെ അകറ്റാനും ഭിന്നിപ്പിക്കാനും ബോധപൂര്‍വമായ ശ്രമങ്ങള്‍ നടക്കുമ്പോള്‍ പരമാവധി സ്‌നേഹ, സൗഹൃദ ബന്ധങ്ങള്‍ സ്ഥാപിക്കാനും സമൂഹത്തില്‍ സമാധാനം നില നിര്‍ത്താനും വേണ്ടി പരിശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.

പ്രസ്ഥാനം തേടുന്ന പ്രവര്‍ത്തകന്‍ എന്ന വിഷയത്തില്‍ കെ.ഐ.ജി വൈസ് പ്രസിഡന്റ്  ഫൈസല്‍ മഞ്ചേരി പ്രഭാഷണവും നിര്‍വ്വഹിച്ചു. കെ.ഐ.ജി ജനറല്‍ സെക്രട്ടറി ഫിറോസ് ഹമീദ് വാരാന്ത യോഗ അജണ്ട വിശദാംശങ്ങളും, കെ.ഐ.ജി വെസ്റ്റ് മേഖ സെക്രട്ടറി മുഹമ്മദ് നൈസാം സി. പി പ്രോഗ്രാമുകളും വിശദീകരിച്ചു. കെ.ഐ.ജി ട്രഷറര്‍ എസ്.എ.പി ആസാദും സംസാരിച്ചു.

കെ.ഐ.ജി യുടെ കീഴില്‍ നടന്നുവരുന്ന ജനക്ഷേമ പദ്ദതിയായ ഒരുമക്ക് വേണ്ടി രണ്ട് മാസക്കാലയളവില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ച്ചവെച്ച യൂണിറ്റുകളെയും എരിയകളെയും സംഗമത്തില്‍  അഭിനന്ദിക്കുകയും ഉപഹാരം നല്‍കുകയും ചെയ്തു.

 വെസ്റ്റ് മേഖല പ്രസിഡന്റ് മുഹമ്മദ് ശരീഫ് പി.ടി സംഗമത്തില്‍ അധ്യക്ഷത വഹിച്ചു. 

ജനറല്‍ സെക്രട്ടറി മുഹമ്മദ് നജീബ് സി.കെ സ്വാഗതം പറഞ്ഞു. വെസ്റ്റ് മേഖല വൈസ് പ്രസിഡന്റ് ഫസലുല്‍ ഹഖ് സമാപനം നടത്തി.

 Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button  

കൂടുതല്‍ കുവൈത്ത് വാര്‍ത്തകള്‍

പ്രളയാനന്തര കേരളം വിലാപം അതിജീവനം പൊതു ചര്‍ച്ചാ സമ്മേളനം സംഘടിപ്പിച്ചു
പ്രളയ ദുരിതാശ്വാസ നിധി സമാഹരണം, കുവൈറ്റ് പ്രവാസികളുടെ ഉദാര സഹായം ഉണ്ടാകണം, രവിപിള്ള
മദ്രസാ പ്രവേശനോത്സവും അവാര്‍ഡ് ദാനവും