ഫ്ലാഷ് ന്യൂസ്‌


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്

കുവൈത്ത് കെ.എം.സി.സി. ഇ.അഹമ്മദ് അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു:

അബ്ദുള്‍ ഫത്താഹ് തയ്യില്‍

News added on : Wednesday, February 14, 2018 1:53 PM hrs IST


കുവൈത്ത് സിറ്റി : മുന്‍ കേന്ദ്ര മന്ത്രിയും, ദീര്‍ഘകാലം ഇന്ത്യന്‍ പാര്‍ലമെന്റില്‍ മുസ്ലിം ലീഗിനെ പ്രതിനിധാനം ചെയ്ത മര്‍ഹൂം ഇ. അഹമ്മദ് സാഹിബിന്റെ വിയോഗത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍ കുവൈത്ത് കെ.എം.സി.സി അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. അബ്ബാസിയ പ്രവാസി ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ കുവൈത്ത് കെ.എം.സി.സി ആക്ടിങ് പ്രസിഡണ്ട് മുഹമ്മദ് അസ്ലം കുറ്റിക്കാട്ടൂര്‍ അധ്യക്ഷത വഹിച്ചു.  കുണ്ടൂര്‍ മര്‍ക്കസ് പ്രിന്‍സിപ്പാള്‍ അബ്ദുല്‍ ഗഫൂര്‍ കാസിമി സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രമുഖ പ്രാസംഗികനും എഴുത്തുകാരനുമായ അബൂട്ടി മാസ്റ്റര്‍ ശിവപുരം അനുസ്മരണ പ്രഭാഷണം നടത്തി. കണ്ണൂര്‍ താനെയില്‍ നിന്നും ഐക്യ രാഷ്ട്ര സഭ വരെ എത്തിയ ലോക നേതാവായിരുന്നു അഹമ്മദ് സാഹിബെന്നും, ഇന്ത്യന്‍ പാര്‍ലമെന്റില്‍ ന്യുനപക്ഷങ്ങളുടെ അവകാശത്തിനു വേണ്ടിയും, വര്‍ഗീയ ഫാസിസ്റ്റ് ശക്തികള്‍ക്കെതിരെയും പട പൊരുതി ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ശ്രീകോവിലില്‍ വെച്ച് വീരമൃത്യു വരിച്ച ഇ. അഹമ്മദിന്റെ മരണം ന്യുനപക്ഷങ്ങള്‍ക്ക് തീരാ നഷ്ടമാണെന്നും അദ്ദേഹം അനുസ്മരണ പ്രഭാഷണത്തില്‍ പറഞ്ഞു. ദീപിക ദിനപത്രം ഡല്‍ഹി അസോസിയേറ്റ് ബ്യുറോ ചീഫ് ജോര്‍ജ് കള്ളിവയലില്‍ ഇ. അഹമ്മദുമായി അദ്ദേഹത്തിനുള്ള  അനുഭവങ്ങള്‍ പങ്കുവെച്ചു. ശറഫുദ്ധീന്‍ കണ്ണേത്ത്, ബഷീര്‍ ബാത്ത, മുഹമ്മദലി ഫൈസി (ഇസ്ലാമിക് കൗണ്‍സില്‍) സാമുവല്‍ ചാക്കോ (ഒ.ഐ.സി.സി) സംസാരിച്ചു.  കുവൈത്ത് കെ.എം.സി.സി. ഭാരവാഹികളായ എം.കെ അബ്ദുല്‍ റസാഖ്, അസീസ് വലിയകത്ത്, ഇസ്മായില്‍ ബേവിഞ്ച, ഫാസില്‍ കൊല്ലം,ടി.ടി മുഹമ്മദ് സലിം,ടി.വി അബ്ദുല്‍ അസീസ്,സൈനുദ്ധീന്‍ കടിഞ്ഞിമൂല,ഖാലിദ് അല്ലക്കാട്,എച്ച് ഇബ്രാഹിം കുട്ടി,സിദ്ദിഖ് വലിയകത്ത് സന്നിഹിതരായിരുന്നു. അബൂട്ടി മാസ്റ്റര്‍ക്കുള്ള ഉപഹാരം മുന്‍ പ്രസിഡണ്ട് എ.കെ മഹമൂദ് കൈമാറി. മതകാര്യ വിങ് സംഘടിപ്പിച്ച ക്വിസ്സ് മത്സര വിജയികള്‍ക്കുള്ള ഉപഹാരങ്ങള്‍ സമ്മേളനത്തില്‍ വിതരണം ചെയ്തു.  ജനറല്‍ സെക്രട്ടറി സിറാജ് എരഞ്ഞിക്കല്‍ സ്വാഗതവും സെക്രട്ടറി ഹംസ കരിങ്കപ്പാറ നന്ദിയും പറഞ്ഞു.



 Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button  

കൂടുതല്‍ കുവൈത്ത് വാര്‍ത്തകള്‍

പ്രളയാനന്തര കേരളം വിലാപം അതിജീവനം പൊതു ചര്‍ച്ചാ സമ്മേളനം സംഘടിപ്പിച്ചു
പ്രളയ ദുരിതാശ്വാസ നിധി സമാഹരണം, കുവൈറ്റ് പ്രവാസികളുടെ ഉദാര സഹായം ഉണ്ടാകണം, രവിപിള്ള
മദ്രസാ പ്രവേശനോത്സവും അവാര്‍ഡ് ദാനവും
ക്യാപ്റ്റന്‍ രാജു അനുസ്മരണം
ഭരണികാഴ്ചകള്‍ 2019 ഫ്‌ലയര്‍ പുറത്തിറക്കി
സി.ഐ.ഇ.ആര്‍ 5, 7 ക്ലാസ് പൊതു പരീക്ഷ; കുവൈത്തിന് നൂറ് ശതമാനം വിജയം