ഫ്ലാഷ് ന്യൂസ്‌


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്

യു എ ഇയില്‍ വാട്ട്‌സ്ആപ്പ് വഴി തട്ടിപ്പ്

ന്യൂസ്‌ ഡെസ്ക്‌

News added on : Thursday, September 06, 2018 8:10 AM hrs IST

യു എ ഇയില്‍ വാട്ട്‌സ്ആപ്പ് വഴി പുതിയ തട്ടിപ്പ് നടക്കുന്നതായി ഗള്‍ഫ് ന്യൂസ് റിപോര്‍ട്ട് ചെയ്തു. മൊബൈല്‍ സേവന ദാതാക്കളുടെ പേരില്‍ വന്‍ തുക സമ്മാനം അടിച്ചതായി വാട്ട്‌സ്ആപ്പ് വഴി സന്ദേശങ്ങള്‍ അയച്ച് പണം തട്ടുന്നതാണ് പുതിയ രീതി.
ഇത്തരം ഗുരുതരമായ തട്ടിപ്പുകളെ കുറിച്ച് ഉപഭോക്താക്കള്‍ ജാഗ്രത പാലിക്കണമെന്നും, തട്ടിപ്പ് സന്ദേശങ്ങള്‍ ലഭിച്ചാല്‍ ഉടന്‍ കസ്റ്റമര്‍ കെയറുമായി ബന്ധപ്പെടണമെന്നും ഡു ഇറക്കിയ വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി. നേരത്തെ 2020 എക്‌സ്‌പോയുടെ പേരിലും തട്ടിപ്പുകള്‍ നടന്നിരുന്നു.
മൊബൈല്‍ സേവന കമ്ബനിയായ ഡു വിന്റെ പേരിലാണ് ഇത്തരത്തിലുള്ള സന്ദേശങ്ങള്‍ ലഭിക്കുന്നത്. എന്നാല്‍ പലരും ഇത്തരം തട്ടിപ്പുകളെ കുറിച്ച് ബോധവാന്മാരാണെങ്കിലും ചിലര്‍ തട്ടിപ്പുകാരെ മനസ്സിലാക്കാതെ തങ്ങളുടെ വിവരങ്ങള്‍ കൈമാറുകയും അവര്‍ ആവശ്യപ്പെടുന്ന തുക നല്‍കുകയും ചെയ്യുന്നുണ്ട്. ഇതാണ് ഈ രീതിയിലുള്ള തട്ടിപ്പുകള്‍ കൂടിവരാന്‍ കാരണം. Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button