ഫ്ലാഷ് ന്യൂസ്‌


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്

പ്രവാസി തൊഴിലാളികള്‍ക്ക് രാജ്യം വിടാന്‍ ഇനി തൊഴിലുടമയുടെ അനുവാദം ആവശ്യമില്ല

ന്യൂസ്‌ ഡെസ്ക്‌

News added on : Thursday, September 06, 2018 7:52 PM hrs IST

ദോഹ:ഖത്തറില്‍ നിന്ന് തൊഴിലാളികള്‍ക്ക് ഇനി അനുമതി ഇല്ലാതെ ലീവില്‍ പോകാം.വിവിധ തൊഴില്‍മേഖലകളിലുള്ളവര്‍ക്ക് എക്‌സിറ്റ് പെര്‍മിറ്റ് ഒഴിവാക്കുന്ന നിയമത്തിന് അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയാണ് അംഗീകാരം നല്‍കിയത്.നിലവിലുള്ള എന്‍ട്രി, എക്‌സിറ്റ്, താമസ നിയമങ്ങളില്‍ ഭേദഗതി വരുത്തിയാണ് പ്രവാസികള്‍ക്ക് ആനുകൂല്യം നല്‍കുന്നത്. ഇപ്പോഴത്തെ നിയമം അനുസരിച്ച് ജോലി മാറാനും രാജ്യത്തിന് പുറത്തേക്ക് യാത്ര ചെയ്യാനും തൊഴിലുടമയില്‍നിന്ന് എക്‌സിറ്റ് പെര്‍മിറ്റ് ആവശ്യമാണ്. ഇത് ഒഴിവാക്കുന്നതോടെ തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുമെന്നും തൊഴില്‍ മേഖലയിലെ പകുതിയോളം പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുമെന്നുമാണ് കരുതുന്നത്. ഗാര്‍ഹികത്തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നിയമം ബാധകമാണ്. എന്നാല്‍, ജോലിയുടെ സ്വഭാവം അനുസരിച്ച് ചിലര്‍ക്ക് തൊഴിലുടമയുടെ എതിര്‍പ്പില്ലാരേഖ (എന്‍.ഒ.സി.) വേണം. ഇവരുടെ വിവരങ്ങള്‍ തൊഴിലുടമ സാമൂഹികക്ഷേമ മന്ത്രാലയത്തിന് നല്‍കണം.



 Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button