ഫ്ലാഷ് ന്യൂസ്‌


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്

ബുര്‍ജ് ഖലീഫയില്‍ കയറാന്‍ മെട്രോ യാത്രക്കാര്‍ക്ക് ഒരു സുവര്‍ണാവസരം

ന്യൂസ്‌ ഡെസ്ക്‌

News added on : Thursday, September 06, 2018 7:57 PM hrs IST

ദുബായ്: ബുര്‍ജ് ഖലീഫയില്‍  കയറിയിട്ടില്ലാത്ത ദുബായ് മെട്രോ യാത്രക്കാര്‍ക്ക് ഒരു സുവര്‍ണാവസരം. മെട്രോ യാത്രക്കാര്‍ക്ക് ബുര്‍ജ് ഖലീഫ സന്ദര്‍ശിക്കാന്‍ ഇളവ് ലഭിക്കും. ദുബായ് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.
രാവിലെ ഒന്‍പത് മുതല്‍ ഉച്ചയ്ക്ക് രണ്ടു മണി വരെയും രാത്രി ഒന്‍പത് മുതല്‍ പതിനൊന്ന് വരെയുമാണ് ഈ ആനുകൂല്യം ഉപയോഗിച്ച് ബുര്‍ജ് ഖലീഫ സന്ദര്‍ശിക്കാന്‍ സാധിക്കുക. സന്ദര്‍ശകര്‍ എമിറേറ്റ്‌സ് ഐ.ഡി ൈകയില്‍ കരുതാന്‍ മറക്കരുത്.ബുര്‍ജ് ഖലീഫയുടെ 124, 125 നിലകള്‍ സന്ദര്‍ശിക്കാന്‍ മെട്രോ യാത്രക്കാര്‍ 75 ദിര്‍ഹം നല്‍കിയാല്‍ മതിയാകും. സാധാരണ നിലയില്‍ 135 ദിര്‍ഹമാണ് നിരക്ക്. തിരഞ്ഞെടുത്ത മെട്രോ സ്റ്റേഷനുകളില്‍നിന്ന് യാത്രക്കാര്‍ക്ക് ഇതിനായുള്ള വൗച്ചര്‍ ലഭിക്കും. ഈ മാസം 30 വരെ ഈ ആനുകൂല്യമുണ്ടാകും.



 Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button  

കൂടുതല്‍ യു എ ഇ വാര്‍ത്തകള്‍

സ്വദേശത്തേക്ക് പണമയക്കുന്നവരില്‍ മുന്നില്‍ ഇന്ത്യക്കാര്‍