ഫ്ലാഷ് ന്യൂസ്‌


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്
ഹോം     ഗള്‍ഫ്‌ വിശേഷങ്ങള്‍     സൗദി അറേബ്യ    

മാനുഷിക മൂല്യങ്ങള്‍ക്ക് വില കല്പിക്കേണ്ടത് സാമൂഹ്യ ബാധ്യത

സുള്‍ഫീക്കര്‍ ഒതായി

News added on : Tuesday, September 11, 2018 7:08 AM hrs IST

ഉത്തമമായ പെരുമാറ്റ രീതിയോടെ ജനങ്ങളെ സമീപിക്കുന്നതിലും അവരുടെ മാനുഷിക മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കുന്നതിലും ഈ വര്‍ത്തമാനകാലത്ത് വിശ്വാസി സമൂഹത്തിനിടയില്‍  പോലും അപചയങ്ങള്‍ സംഭവിക്കുന്നു എന്ന് അബ്ദുള്‍ മജീദ് സുഹ്‌രി യാമ്പു. ' പ്രവാചകന്റെ മൂന്ന് ഉപദേശങ്ങള്‍ ' എന്ന വിഷയത്തെ ആധാരമാക്കി  ജിദ്ദ ഇന്ത്യന്‍ ഇസ്ലാഹി സെന്ററിലെ പൊതു സദസ്സിനെ അഭിസംബോധനം ചെയ്തു  സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭയഭക്തിയോടും സൂക്ഷ്മതയോടെയുള്ള വിശ്വാസകര്‍മങ്ങള്‍ കൊണ്ട് തന്റെ സൃഷ്ടാവിനോടുള്ള ബാധ്യത ഒരു വിശ്വാസി നിറവേറ്റുമ്പോള്‍ , തിന്മകളെ തൊട്ടു തന്റെ രക്ഷിതാവിനോട് പശ്ചാത്തപിച്ചു കൊണ്ട്  നന്മ നിറഞ്ഞ ജീവിതത്തെ ചിട്ടപ്പെടുത്തി ദൈവത്തിനു ഏറ്റവും പ്രിയപ്പെട്ട അവന്റെ അടിമയാകുന്നതിലൂടെ സ്വശരീരത്തോടുള്ള ബാധ്യതകള്‍ അവന്‍ നിറവേറ്റുന്നു , അവസാനത്തെ ബാധ്യത സമൂഹത്തോടാണ്, ഏറ്റവും ഉല്‍കൃഷ്ടമായ സ്വഭാവരീതിയിലൂടെ ജനങ്ങളെ സമീപിക്കുന്ന ഒരു  വിശ്വാസി ഏറ്റവും ഉത്തമമായ സ്വഭാവത്തിനുടമയായിരുന്ന തന്റെ പ്രവാചകന്റെ ചര്യ പിന്‍പറ്റുക വഴി തന്റെ സാമൂഹ്യ ബാധ്യത നിറവേറ്റുന്നവനായി മാറുന്നു എന്ന പ്രവാചക വചനങ്ങളെ കൊണ്ട് അദ്ദേഹം വിശദീകരിച്ചു. 
ജീവിതത്തില്‍ നേരിടുന്ന പ്രയാസങ്ങളെ തൊട്ട്  രക്ഷിതാവില്‍ ഭരമേല്പിക്കുവാനും, ജീവിതത്തില്‍ സംഭവിക്കുന്ന സ്വഭാവ ദൂഷ്യങ്ങളെ ഒരു ആത്മപരിശോധന നടത്തി പശ്ചാത്തപിച്ചു മടങ്ങുവാനും അദ്ദേഹം ഉപദേശിച്ചു,നൂരിഷ വള്ളിക്കുന്ന് പരിപാടിക്ക് സ്വാഗതം പറഞ്ഞു,  അബ്ബാസ് ചെമ്പന്‍  അധ്യക്ഷം വഹിക്കുകയും അബ്ദുല്‍ ഹമീദ് പന്തല്ലൂര്‍ നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.


 Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button  

കൂടുതല്‍ സൗദി അറേബ്യ വാര്‍ത്തകള്‍

നവകേരള നിര്‍മിതി: കേളിയുടെ രണ്ടാംഘട്ട സഹായത്തിന് തുടക്കം
ഡബിള്‍ ഹോര്‍സ് കപ്പ് കേളി ഫുട്‌ബോള്‍ മിറാന്‍ ഗ്രൂപ്പ് റിയല്‍ കേരളയ്ക്ക് ജയം, ഏയ്.ബീ.ടെക് ലാന്റേണ്‍ എഫ്.സി സുലൈ എഫ്.സി റിയാദ് മത്സരം സമനിലയില്‍