ഫ്ലാഷ് ന്യൂസ്‌


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്

പ്രകൃതി ദുരന്തത്തില്‍ നിന്ന് സമൂഹം പാഠമുള്‍കൊള്ളണം

അബ്ദുള്‍ ഫത്താഹ് തയ്യില്‍

News added on : Thursday, September 13, 2018 7:19 PM hrs IST

കുവൈത്ത്:കേരള സംസ്ഥാനത്തും മറ്റും സംഭവിച്ച പ്രകൃതി ദുരന്തങ്ങളില്‍ നിന്ന് വിശ്വാസി സമൂഹം പാഠമുള്‍കൊണ്ട് ജീവിതം ക്രമപ്പെടുത്തി നന്മകളുടെ വാഹകരാകണമെന്ന് ഐ.ഐ.സി പഠന ക്യാന്പ് സൂചിപ്പിച്ചു. ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ കേന്ദ്ര ദഅ് വ വിംഗ് കുവൈത്ത് ഔക്കാഫുമായി സഹകരിച്ച് മസ്ജിദുല് കബീര് ഓഡിറ്റോറിയത്തില് സംഘടിപ്പിച്ച ഏക ദിന പഠന ക്യാന്പില്‍  ഓര്മ്മകള് ബാക്കി വെച്ച പ്രകൃതി ദുരന്തങ്ങള്, മനസ്സും ശരീരവും അറിയേണ്ട അറിവുകള്, പ്രയാസ സമയത്തെ ആരാധനകള്, ആധുനിക പൌരാണിക വായനയും വ്യാഖ്യാനവും എന്നീ വിഷയങ്ങളില്‍ സംസാരിച്ച അബ്ദുല്‍ അസീസ് സലഫി, ഇബ്രാഹിം കുട്ടി സലഫി, അബ്ദുറഹിമാന് തങ്ങള്, മുഹമ്മദ് ഷാനിബ്, സി.കെ അബ്ദുല്ലത്തീഫ് എന്നിവര്‍ സംസാരിച്ചു. മനുഷ്യ കരങ്ങള്‍ പ്രവര്‍ത്തിച്ചതിന്റെ ഫലമായാണ് ഒരു പരിധിവരെ ഇത്തരം ദുരന്തങ്ങളെന്നും ദൈവത്തിലേക്ക് ഖേദിച്ച് മടങ്ങാന്‍ ഈ അവസരം ഉപയോഗപ്പെടുത്തണം. നമ്മുടെ ദുര്‍ബലതും നിസ്സാരതയും നാം തിരിച്ചറിഞ്ഞ് അഹന്തയും ആര്‍ത്തിയും ദുരയും വെടിഞ്ഞ് വിനയാന്വിയരാവണമെന്ന് പ്രാസംഗികര്‍ വിശദീകരിച്ചു.
വീഡിയോ പ്രദര് ശനം, ക്വിസ്സ് മത്സരം, ഇസ് ലാമിക ഗാനങ്ങള്‍ എന്നിവ ഉണ്ടായിരുന്നു. ക്വിസ്സ് മത്സരത്തില്‍ ഷഹര്‍ബാന്‍ മുഹമ്മദ് ബേബി, അഹ്മദ് ഷഹീര്‍, മുഹമ്മദ് ശാദുലി എന്നിവര്‍ ആദ്യ മൂന്ന് സ്ഥാനങ്ങള്‍ നേടി. പഠന ക്യാന്പ് ഐ.ഐ.സി ചെയര്‍മാന്‍ വി.എ മൊയ്തുണ്ണി ഉദ്ഘാടനം ചെയ്തു.ക്യാപ് ഡയറക്ടര്‍ എന്‍ജി. അന്‍വര്‍ സാദത്ത് പരിപാടി നിയന്ത്രിച്ചു. പ്രസിഡന്റ് ഇബ്രാഹിം കുട്ടി സലഫി, സെക്രട്ടറി സിദ്ധീഖ് മദനി, എന്‍ജി. ഉമ്മര്‍ കുട്ടി, മുഹമ്മദ് ബേബി, അയ്യൂബ് ഖാന്‍ എന്നിവര്‍ സംസാരിച്ചു.


 Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button  

കൂടുതല്‍ കുവൈത്ത് വാര്‍ത്തകള്‍

പ്രളയാനന്തര കേരളം വിലാപം അതിജീവനം പൊതു ചര്‍ച്ചാ സമ്മേളനം സംഘടിപ്പിച്ചു
പ്രളയ ദുരിതാശ്വാസ നിധി സമാഹരണം, കുവൈറ്റ് പ്രവാസികളുടെ ഉദാര സഹായം ഉണ്ടാകണം, രവിപിള്ള
മദ്രസാ പ്രവേശനോത്സവും അവാര്‍ഡ് ദാനവും
ക്യാപ്റ്റന്‍ രാജു അനുസ്മരണം
ഭരണികാഴ്ചകള്‍ 2019 ഫ്‌ലയര്‍ പുറത്തിറക്കി
സി.ഐ.ഇ.ആര്‍ 5, 7 ക്ലാസ് പൊതു പരീക്ഷ; കുവൈത്തിന് നൂറ് ശതമാനം വിജയം