ഫ്ലാഷ് ന്യൂസ്‌


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്

മലയാളം മിഷന്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് 'കണിക്കൊന്ന' പരീക്ഷാ ഫലം പ്രഖ്യാപിച്ചു

അബ്ദുള്‍ ഫത്താഹ് തയ്യില്‍

News added on : Thursday, September 13, 2018 7:21 PM hrs IST

കുവൈറ്റ് സിറ്റി:കേരള സംസ്ഥാന സര്‍ക്കാരിന്റെ സാംസ്‌കാരിക വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന മലയാളംമിഷന്റെ കുവൈറ്റ് ചാപ്റ്ററിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച 'കണിക്കൊന്ന' സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. ആകെ പരീക്ഷ എഴുതിയ 431 കുട്ടികളില്‍ 425 കുട്ടികള്‍ വിജയിച്ചു. ഇതില്‍332 കുട്ടികള്‍ എ ഗ്രേഡും, 86 പേര്‍ 'ബി' ഗ്രേഡും, 7 പേര്‍ 'സി' ഗ്രേഡും കരസ്ഥമാക്കി. വിജയികളായ് മുഴുവന്‍കുട്ടികളും ഡിപ്ലോമ കോഴ്‌സായ 'സൂര്യകാന്തി' ക്ലാസ്സിലേക്ക് അര്‍ഹത നേടി. കേരള ആര്‍ട്ട് ലവേഴ്‌സ്അസോസിയേഷന്‍ കല കുവൈറ്റ്, എസ്എംസിഎ, ഫ്രണ്ട്‌സ് ഓഫ് കണ്ണൂര്‍ എന്നീ പഠന കേന്ദ്രങ്ങളിലെകുട്ടികളാണ് പരീക്ഷയില്‍ പങ്കെടുത്തത്.
മലയാളം മിഷന്‍ കുവൈറ്റ് ചാപ്റ്ററിന്റെ നേതൃത്വത്തില്‍ ഒക്ടോബറില്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍വെച്ച് വിജയികളായ കുട്ടികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം നടക്കും. പരീക്ഷ വിജയിച്ച മുഴുവന്‍കുട്ടികള്‍ക്കും മലയാളം മിഷന്‍ കുവൈറ്റ് ചാപ്റ്ററിന്റെ അഭിനന്ദനങ്ങള്‍ അറിയിക്കുന്നതായി ചീഫ്‌കോഡിനേറ്റര്‍ ജെ സജി അറിയിച്ചു.












 Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button  

കൂടുതല്‍ കുവൈത്ത് വാര്‍ത്തകള്‍

പ്രളയാനന്തര കേരളം വിലാപം അതിജീവനം പൊതു ചര്‍ച്ചാ സമ്മേളനം സംഘടിപ്പിച്ചു
പ്രളയ ദുരിതാശ്വാസ നിധി സമാഹരണം, കുവൈറ്റ് പ്രവാസികളുടെ ഉദാര സഹായം ഉണ്ടാകണം, രവിപിള്ള
മദ്രസാ പ്രവേശനോത്സവും അവാര്‍ഡ് ദാനവും