ഫ്ലാഷ് ന്യൂസ്‌


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്

സ്റ്റുഡന്‍സ് കോണ്‍ഫ്രന്‍സിന്‍ ആരവവുമായി പ്രൊലോഗ് സംഘടിപ്പിച്ചു

അബ്ദുള്‍ ഫത്താഹ് തയ്യില്‍

News added on : Thursday, September 13, 2018 7:29 PM hrs IST

ഫര്‍വാനിയ: 'ആകാശം അകലെയല്ല' എന്ന പ്രമേയത്തില്‍ രിസാല സ്റ്റഡി സര്‍ക്കിള്‍ ഗള്‍ഫിലുടനീളം നടത്തുന്ന വിദ്യാര്‍ഥി സമ്മേളനങ്ങളുടെ പ്രഖ്യാപനവുമായി
കുവൈത്തില്‍ പ്രലോഗ് സംഘടിപ്പിച്ചു. ഒക്ടോബര്‍ അവസാന വാരം കുവൈത്തിലെ നാലു സെന്‍ട്രല്‍ കേന്ദ്രങ്ങളില്‍ വച്ച് വിവിധ പദ്ധതികളുമായി വിപുലമായ വിദ്യാര്‍ഥിസമ്മേളനങ്ങള്‍ അരങ്ങേറും.
പ്രവാസ ലോകത്തെ പ്രതിസന്ധികള്‍ വിഷയീഭവിക്കുന്ന അവസരങ്ങളിലൊന്നും ചര്‍ച്ചക്ക് വിധേയമാവാത്ത ഒന്നാണ് ഗള്‍ഫ് വിദ്യാര്‍ഥിത്വം. ചുറ്റുപാടുകള്‍ മുഴുവന്‍
സമ്പത്തിനു പിന്നാലെ നെട്ടോട്ടമോടുന്ന സമകാലിക ഗള്‍ഫ് സാഹചര്യത്തില്‍, ഇടുങ്ങിയ ഫ്‌ലാറ്റുകള്‍ക്കകത്ത് പുസ്തകത്താളുകളിലും പ്രൊജക്ട് വര്‍ക്കുകളിലും ഇലക്ട്രോണിക്ഉപകരണങ്ങളിലും തളച്ചിടപ്പെടുന്ന കുരുന്നുകളില്‍ ആത്മ വിശ്വാസം വളര്‍ത്തി,
അതിരുകളില്ലാത്ത ആകാശത്തേക്ക് കൈപിടിച്ചുയര്‍ത്തുക എന്ന വലിയ ദൗത്യമാണ്
രിസാല സ്റ്റഡി സര്‍ക്കിള്‍ ഏറ്റെടുക്കുന്നതെന്ന് സംഗമങ്ങളില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.
ഗള്‍ഫ് വിദ്യാര്‍ഥികള്‍ നേരിടുന്ന വൈവിധ്യങ്ങളായ മാനസിക  ശാരീരിക പ്രതിസന്ധികളിലേക്ക് വെളിച്ചം വീശുന്ന ഡോക്യുമെന്ററി പ്രദര്‍ശനവും സമ്മേളന
ഗാനവും പ്രഖ്യാപന സമ്മേളനത്തെ മികവുറ്റതാക്കി.
സാല്‍മിയ, ഫര്‍വാനിയ, അബ്ബാസിയ, ഫഹാഹീല്‍ എന്നീ നാലു കേന്ദ്രങ്ങളില്‍ വച്ച് ഒരേ സമയം നടന്ന പ്രലോഗില്‍ സത്താര്‍ കുന്നില്‍, അലവി സഖാഫി തെഞ്ചേരി,അബ്ദുല്ല
സാഹിബ് വടകര, അഡ്വ. തന്‍വീര്‍ ഉമര്‍, അസീസ് മാസ്റ്റര്‍, സ്വാദിഖ് കൊയിലാണ്ടി, ജാഫര്‍ ചപ്പാരപ്പടവ്, സലീം മാസ്റ്റര്‍, ശിഹാബ് വാണിയന്നൂര്‍, അബ്ദുല്‍ റഷീദ് മോങ്ങം, റാഷിദ് ചെറുശ്ശോല തുടങ്ങിയവര്‍ പങ്കെടുത്തു.



 Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button  

കൂടുതല്‍ കുവൈത്ത് വാര്‍ത്തകള്‍

പ്രളയാനന്തര കേരളം വിലാപം അതിജീവനം പൊതു ചര്‍ച്ചാ സമ്മേളനം സംഘടിപ്പിച്ചു
പ്രളയ ദുരിതാശ്വാസ നിധി സമാഹരണം, കുവൈറ്റ് പ്രവാസികളുടെ ഉദാര സഹായം ഉണ്ടാകണം, രവിപിള്ള
മദ്രസാ പ്രവേശനോത്സവും അവാര്‍ഡ് ദാനവും
ക്യാപ്റ്റന്‍ രാജു അനുസ്മരണം
ഭരണികാഴ്ചകള്‍ 2019 ഫ്‌ലയര്‍ പുറത്തിറക്കി
സി.ഐ.ഇ.ആര്‍ 5, 7 ക്ലാസ് പൊതു പരീക്ഷ; കുവൈത്തിന് നൂറ് ശതമാനം വിജയം