ഫ്ലാഷ് ന്യൂസ്‌


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്
ഹോം     ഗള്‍ഫ്‌ വിശേഷങ്ങള്‍     സൗദി അറേബ്യ    

ഒന്‍പതാമത് കേളി ഫുട്‌ബോള്‍ നാളെ പന്തുരുളും

ന്യൂസ്‌ ഡെസ്ക്‌

News added on : Thursday, September 13, 2018 7:32 PM hrs IST

റിയാദ്: റിയാദിലെ പ്രവാസികളുടെ ഏറ്റവും വലിയ ഫുട്‌ബോള്‍ മേളയായ ഒന്‍പതാമത് കേളി ഫുടബോള്‍ ടൂര്‍ണമെന്റിനു സെപ്തംബര്‍ 14വെള്ളിയാഴ്ച പന്തുരുളും. പ്രവാസ ഫുടബോള്‍ ചരിത്രത്തിലെ അവിസ്മരണീയമായ എട്ട് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് കള്‍ക്ക് ആദിത്യമരുളിയ കേളി  കാലത്തിനനുസരിച്ചുള്ള  അത്യാധുനീക സംവിധാനങ്ങളോടെ ഒരുക്കുന്ന  ഒന്‍പതാമത്തെ എഡിഷന്‍ ടൂര്‍ണമെന്റിന്റെ മുഖ്യ പ്രായോജകരായ  ഡബിള്‍ഹോര്‍സിനോടൊപ്പം   മറ്റ് നിരവധി സ്ഥാപനങ്ങളും ഈ  ടൂര്‍ണമെന്റിന്റെ പ്രായോജകരായി കേളിയോടൊപ്പം സഹകരിക്കുന്നുണ്ട്
ലീഗ്കംനോക്കൗട്ട് അടിസ്ഥാനത്തില്‍  റിയാദ് ഇന്ത്യന്‍ഫുട്‌ബോള്‍ അസോസ്സിയേഷന്‍  അംഗീകാരമുള്ള എട്ട് പ്രമുഖ ടീമുകള്‍ രണ്ട് ഗ്രൂപ്പുകളിലായി മത്സരിക്കും. കേരളത്തില്‍ നിന്നുള്ള പ്രഗല്‍ഭരായ കളിക്കാര്‍ ര്‍ണമെന്റില്‍ വിവിധ ടീമുകള്‍ക്കായി ബൂട്ടണിയും. ഓണ്‍ലൈന്‍ സംവിധാനത്തിലൂടെയാണ് ടൂര്‍ണമെന്റില്‍  പങ്കെടുക്കുന്ന കളിക്കാരെ ഇത്തവണ റജിസ്റ്റര്‍ ചെയ്യുക. കൂടാതെ കളിയുടെ മേന്മക്കും നല്ലൊരു കായിക സംസ്‌കാരം വളര്‍ത്തിയെടുക്കാനും ഫിഫ ഫെയര്‍ പ്‌ളേ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ഇത്തവണ ടൂര്‍ണ്ണമെന്റില്‍ നടപ്പാക്കുന്നു എന്നതും ,ഫൈനല്‍ റൌണ്ടില്‍ എത്തുന്ന ടീമുകള്‍ക്ക്  പുറമെ ആദ്യ റൌണ്ടില്‍  പുറത്താകുന്ന ടീമുകള്‍ ഉള്‍പ്പെടെ  ടൂര്‍മെന്റില്‍  കളിക്കുന്ന എല്ലാ ടീമുകള്‍ക്കും  പ്രൈസ് മണി ലഭിക്കും എന്നസവിശേഷതയും  കേളി ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ പ്രത്യേകതയാണ്. സൗദി റഫറി അലി അല്‍ ഖഹ്താനി ഹെഡ് റഫറിയായുള്ള ഒന്‍പതംഗ സംഘത്തിനാണ് മത്സരങ്ങള്‍  നിയന്ത്രിക്കാനുള്ള ചുമതല. ആവശ്യമായ ഫസ്‌ററ് എയ്ഡ് സംവിധാനവും മെഡിക്കല്‍ സംഘവും ആംബുലന്‍സും  ടൂര്‍ണമെന്റിലുടനീളം  ബത്ത സഫമക്ക പോളിക്‌ളിനിക്കിന്റെ നേതൃത്വത്തില്‍ സ്റ്റേഡിയത്തില്‍ സജജമായിരിക്കും.
കാല്‍പന്ത്കളിയുടെ പ്രാധാന്യം ഭാവി തലമുറകളിലേക്ക് പകരാനും വളര്‍ന്നു വരുന്ന ഫുട്‌ബോള്‍ പ്രതിഭകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കാനും ലക്ഷ്യം വച്ച് റിയാദിലെ ഇന്റര്‍ നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി  അഞ്ചാമത് കേളി ഇന്റര്‍സ്‌കൂള്‍   ഫുട്‌ബോള്‍  ടൂര്‍ണമെന്റ് മുഖ്യ ടൂര്‍ണമെന്റിനോടൊപ്പം സംഘടിപ്പിക്കുന്നുണ്ട്.
ടൂര്‍ണമെന്റ് കാംപെയിനിന്റെ ഭാഗമായി ഫുട്‌ബോള്‍ പ്രേമികള്‍ക്ക് വിവിധയിനം മത്സരങ്ങളും സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ കേളി ഫുട്ബാള്‍ഫേസ് ബുക്ക് പേജ് വഴി എല്ലാ ആഴ്ചയിലും ഫുട്‌ബോള്‍ ക്വിസ് മത്സരവും , ടൂര്‍ണമെന്റ് നടക്കുന്ന സ്റ്റേഡിയത്തില്‍ സെല്‍ഫി കോര്‍ണറുകളും ഒരുക്കിയതായി സംഘാടകര്‍ അറിയിച്ചു. റയല്‍ മാഡ്രിഡ് അക്കാദമി സ്റ്റേഡിയത്തില്‍ വെച്ചായിരുന്നു ടൂര്‍ണമെന്റ് നടത്താന്‍ മുന്നേ ധാരണയായിരുന്നതെങ്കിലും  ചില സാങ്കേതിക കാരണങ്ങളാല്‍ മത്സരം അല്‍ഉറൂബയിലേ  നാദി റിയാദ് സ്റ്റെഡിയത്തിലെക്ക് മാറ്റിയതായി സംഘാടകര്‍ അറിയിച്ചു.
അനുസ്യൂതം തുടരുന്ന കേളിയുടെ ജീവകാരുണ്യപ്രവര്‍ത്തനങ്ങളുടെ ഭാഗമായി, മലപ്പുറം, കണ്ണുര്‍, കൊല്ലം എന്നീ മൂന്ന് ജില്ലകള്‍ കേന്ദ്രീകരിച്ച് പാവപ്പെട്ട രോഗികള്‍ക്ക്  ആശ്വാസമെത്തിക്കുന്നതിനായി ഒരോ അത്യാധുനിക ഡയാലിസിസ് മെഷീനുകള്‍ സംഭാവന നല്‍കുവാന്‍ നേരത്തെ കേളി തീരുമാനിച്ചിരുന്നു. പ്രളയത്താല്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ മുഴുവന്‍ കേളി അംഗങ്ങളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഒരു ദിവസത്തെ വേതനം സംഭാവന ചെയ്തിരുന്നു. രണ്ടാംഘട്ടമെന്ന നിലയില്‍  ടൂര്‍ണ്ണമെന്റിന്റെ ഭാഗമായി കൂടുതല്‍ സഹായമെത്തിക്കുക എന്ന ലക്ഷ്യത്തോടെ മത്സരം നടക്കുന്ന സ്റ്റേഡിയത്തില്‍ ഒരു ദുരിതാശ്വാസ സഹായ കൌണ്ടര്‍ ആരംഭിക്കാനും  പദ്ധതിയുണ്ടെന്ന് കേളി സെക്രട്ടറി ഷൌക്കത്ത് നിലമ്പൂര്‍ പറഞ്ഞു.. കൂടാതെ നിരവധി കേളി അംഗങ്ങള്‍ മുഖ്യമന്ത്രിയുടെ സാലറി ചലഞ്ച്  ഏറ്റെടുത്തിട്ടുണ്ടെന്നും ഷൌക്കത്ത് കൂട്ടിച്ചേര്‍ത്തു.









 Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button  

കൂടുതല്‍ സൗദി അറേബ്യ വാര്‍ത്തകള്‍

നവകേരള നിര്‍മിതി: കേളിയുടെ രണ്ടാംഘട്ട സഹായത്തിന് തുടക്കം
ഡബിള്‍ ഹോര്‍സ് കപ്പ് കേളി ഫുട്‌ബോള്‍ മിറാന്‍ ഗ്രൂപ്പ് റിയല്‍ കേരളയ്ക്ക് ജയം, ഏയ്.ബീ.ടെക് ലാന്റേണ്‍ എഫ്.സി സുലൈ എഫ്.സി റിയാദ് മത്സരം സമനിലയില്‍