ഫ്ലാഷ് ന്യൂസ്‌


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്

വാഹന ഉടമകള്‍ക്ക് വണ്ടിയുടെ രജിസ്‌ട്രേഷന്‍ ഓട്ടോമാറ്റിക്കായി പുതുക്കാം

ന്യൂസ്‌ ഡെസ്ക്‌

News added on : Thursday, September 13, 2018 7:57 PM hrs IST

ദുബായ്: വാഹന ഉടമകള്‍ക്ക് വണ്ടിയുടെ രജിസ്‌ട്രേഷന്‍ ഓട്ടോമാറ്റിക്കായി പുതുക്കാന്‍ അവസരമൊരുക്കി ദുബായ് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി. മുന്‍പ് കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കുംമാത്രം ലഭ്യമായിരുന്ന 'ഓട്ടോമാറ്റിക് റിന്യൂവല്‍' സൗകര്യം ഇപ്പോള്‍ വ്യക്തികള്‍ക്കും ലഭിക്കുമെന്ന് വെഹിക്കിള്‍ ലൈസന്‍സിങ് വിഭാഗം ഡയറക്ടര്‍ ജമാല്‍ അസ്സദാ പറഞ്ഞു.ആര്‍.ടി.എ.യുടെ വെബ്‌സൈറ്റില്‍ ലൈസന്‍സിങ് സര്‍വീസസ് തിരഞ്ഞെടുത്താല്‍ ഓട്ടോമാറ്റിക് റിന്യൂവല്‍ കാണാം. ഇതില്‍ ക്ലിക്ക് ചെയ്തശേഷം കാറിന്റെ നമ്പര്‍ പ്ലേറ്റ് എന്റര്‍ ചെയ്യുക. ഇവിടെ നല്‍കുന്ന ഇ മെയില്‍ വിലാസം കൃത്യമാണെന്ന് ഉറപ്പിക്കുക. രജിസ്‌ട്രേഷന്‍ കാലാവധി തീരുന്നതിന് 90 ദിവസം മുന്‍പ് തൊട്ട് ഈ സേവനം ലഭ്യമാക്കാം. നടപടി പൂര്‍ത്തിയായാല്‍ അറിയിപ്പായി ടെക്സ്റ്റ് മെസേജ് വരും. ഇ വാലറ്റില്‍നിന്ന് ഇതിനുള്ള ഫീസ് പിന്‍വലിക്കുമ്പോഴും അറിയിപ്പ് വരും. പുതുക്കിയ രജിസ്‌ട്രേഷന്‍ കാര്‍ഡ് അപേക്ഷകന്‍ തിരഞ്ഞെടുത്ത രീതിക്കനുസരിച്ച് പോസ്റ്റല്‍കമ്പനിവഴിയോ ആര്‍.ടി.എ.യുടെ സേവനകേന്ദ്രങ്ങള്‍ വഴിയോ ലഭിക്കും. സേവനങ്ങള്‍ പരമാവധി ഓണ്‍ലൈനായി നല്‍കാനുള്ള ആര്‍.ടി.എ.യുടെ സ്മാര്‍ട്ട് ലക്ഷ്യങ്ങളുടെ ഭാഗമാണ് ഇത്. ഇതനുസരിച്ച് ആര്‍.ടി.എ.യുടെ വെബ്‌സൈറ്റ് വഴി വാഹനരജിസ്‌ട്രേഷന്‍ പുതുക്കാം. അപേക്ഷകന് ആര്‍.ടി.എ.യുടെ ഇവാലറ്റ് അക്കൗണ്ട് ഉണ്ടാകണമെന്ന് മാത്രം.



 Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button  

കൂടുതല്‍ യു എ ഇ വാര്‍ത്തകള്‍

സ്വദേശത്തേക്ക് പണമയക്കുന്നവരില്‍ മുന്നില്‍ ഇന്ത്യക്കാര്‍