ഫ്ലാഷ് ന്യൂസ്‌


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്

പ്രളയക്കെടുതി : സ്‌കൂള്‍ കുട്ടികളുടെ സംഭാവന 12.8 കോടി രൂപ

ന്യൂസ്‌ ഡെസ്ക്‌

News added on : Thursday, September 13, 2018 8:03 PM hrs IST

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രളയക്കെടുതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സ്‌കൂള്‍ കുട്ടികളുടെ സംഭാവന 12.8 കോടി രൂപ. കഴിഞ്ഞ രണ്ട് ദിവസമായി ഒന്നു മുതല്‍ പന്ത്രണ്ടുവരെ ക്ലാസ്സുകളുള്ള സ്‌കൂളുകളിലെ കുട്ടികളില്‍ നിന്നും ശേഖരിച്ച തുക കൈറ്റിന്റെ 'സമ്ബൂര്‍ണ' പോര്‍ട്ടലില്‍ ഇന്നലെ വൈകുന്നേരം ആറ് മണി വരെ രേഖപ്പെടുത്തിയ കണക്കാണിത്.
കണക്ക് രേഖപ്പെടുത്തിയ 12,855 സ്‌കൂളുകളില്‍ 212 സ്‌കൂളുകള്‍ (സിബിഎസ്ഇ  ഐസിഎസ്ഇ) ഒഴികെ മുഴുവനും സംസ്ഥാന സിലബസില്‍ നിന്നുമുള്ള സ്‌കൂളുകളാണ്. ഏറ്റവും കൂടുതല്‍ തുക രേഖപ്പെടുത്തിയ സ്‌കൂള്‍ (10.05 ലക്ഷം) കോഴിക്കോട് നടക്കാവ് ഗവണ്‍മെന്റ് ഗേള്‍സ് വിഎച്ച്എസ്എസ് സ്‌കൂളും, ജില്ല മലപ്പുറവുമാണ് (2.1 കോടി). പല സ്‌കൂളുകളും തുക അപ്‌ഡേറ്റ് ചെയ്തുകൊണ്ടിരിക്കുന്നതിനാല്‍ ശേഖരിച്ച കൃത്യമായ കണക്ക് ലഭ്യമായിട്ടില്ല.



 Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button  

കൂടുതല്‍ കേരള വാര്‍ത്തകള്‍

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്ത നടപടി വേദനാജനകം: കെസിബിസി
ജെസ്‌നയെ കാണാതായിട്ട് ഇന്നേക്ക് ആറുമാസം പോലീസ് അനേഷണം ഇഴയുന്നു:ആക്ഷന്‍ കൌണ്‍സില്‍