ഫ്ലാഷ് ന്യൂസ്‌


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്

പ്രളയ ബാധിത കേരളത്തിന്റെ പുനര്‍ നിര്‍മ്മിതിക്ക് സഹായവുമായി കുവൈറ്റിലെ മലയാളി സംഘടനകളുടെ 'ഹെല്‍പ്പ് കേരളാ കുവൈറ്റ്'

അബ്ദുള്‍ ഫത്താഹ് തയ്യില്‍

News added on : Thursday, September 13, 2018 1:30 AM hrs IST

കുവൈറ്റ്:  കുവൈറ്റിലെ മലയാളി സംഘടനകളുടെ പൊതു വേദിയായ ഹെല്‍പ്പ് കേരളാ കുവൈറ്റ് പ്രളയ ബാധിത കേരളത്തിന്റെ പുനര്‍ നിര്‍മ്മിതിക്കായി രൂപം കൊണ്ടിട്ടുള്ള പ്രസ്ഥാനമാണ്. കുവൈറ്റിലെ നൂറില്‍പ്പരം സജീവ മലയാളി സംഘടനയുടെ ഭാരവാഹികള്‍ അംഗങ്ങളായിട്ടുള്ള ഗവേണിംഗ് ബോഡിയാണ് ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്.
നവകേരള നിര്‍മ്മിതിക്കായി സഹായകമാകുന്ന ഭവന നിര്‍മ്മാണം, കുടിവെള്ളം സാനിറ്റേഷന്‍, കൃഷിയും സ്വയം തൊഴിലും തുടങ്ങി വിവിധ പദ്ധതിക്കാണ് തുടക്കം കുറിക്കുന്നത്. ആയതിലേക്കുള്ള ധനശേഖരണാര്‍ത്ഥം ഇന്ത്യന്‍ സ്‌കൂളുകള്‍, ഇന്ത്യന്‍ ബിസിനസ് ശൃംഖലകള്‍, മെഗാ ഹെല്‍പ്പ് കേരളാ കാര്‍ണിവല്‍ തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലകളെ കോര്‍ത്തിണക്കിക്കൊണ്ടാണ് പദ്ധതികള്‍ ആവിഷ്‌കരിക്കുന്നത്.
ഹെല്‍പ്പ് കേരള ചെയര്‍മാന്‍ ഡോ. അമീര്‍ അഹമ്മദ്, ജനറല്‍ സെക്രട്ടറി ബാബുജി ബത്തേരി, ട്രഷറര്‍ അഡ്വ. ജോണ്‍ തോമസ്, സെക്രട്ടറിമാരായ ഷൈനി ഫ്രാങ്ക്, സണ്ണി മണര്‍കാട്ട്, വിവിധ കണ്‍വീനര്‍മാരായി ചെസില്‍ രാമപുരം, കെ പി സുരേഷ്, ഹിക്മത്ത് തോട്ടുങ്കല്‍, കലീല്‍ റഹ്മത്ത്, സജീവ് നാരായണന്‍ അടങ്ങുന്ന കമ്മിറ്റിയാണ് ദൈനംദിന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.
പ്രളയ ദുരിതത്തില്‍ അകപ്പെട്ട കുവൈറ്റ് നിവാസികളുടെ സ്ഥിതിവിവരശേഖരണത്തിന്റെ ഹെല്‍പ്പ് കേരള കുവൈറ്റ് വെബ് ലിങ്ക് വഴി ഫോറം പുറത്തിറക്കിയിട്ടുണ്ട്.

https://goo.gl/forms/CbKa2QUoXVvinvba2

ഈ ലിങ്ക് വഴി സെപ്റ്റംബര്‍ 30 ന് മുന്പായി ഹെല്‍പ്പ് കേരളയ്ക്ക് സമര്‍പ്പിക്കേണ്ടതാണെന്നും മേല്‍ വിവരങ്ങള്‍ ക്രോഡീകരിച്ച് എംബസി, വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ എന്നിവയ്ക്ക് നല്‍കുന്നതിനും കമ്മറ്റി തീരുമാനിച്ചു.ഇതിന്റെ ധനശേഖരണാര്‍ത്ഥം ഡിസംബര്‍ 7 ന് നടത്താന്‍ ഉദ്ദേശിക്കുന്ന വിവിധ പരിപാടികളുടെ ആദ്യ ഘട്ടം എന്ന നിലയില്‍ നടത്തപ്പെടുന്ന മെഗാ ഹെല്‍പ്പ് കേരളം കാര്‍ണിവലിന്റെ ജനറല്‍ കണ്‍വീനറായി കുവൈറ്റിലെ മുതിര്‍ന്ന സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകന്‍ സഗീര്‍ തൃക്കരിപ്പൂരിനെ ഐക്യകണ്ടേന തെരഞ്ഞെടുക്കുകയും അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ മുപ്പതോളം സബ് കമ്മറ്റികള്‍ വ്യാഴാഴ്ച്ച (13/9/2018) വൈകിട്ട് 6 മണിക്ക് യുണൈറ്റഡ് ഇന്ത്യന്‍ സ്‌കൂളില്‍ ചേരുന്ന കുവൈറ്റിലെ മുഴുവന്‍ മലയാളി സംഘടനാ ഭാരവാഹികളുടെയും സംയുക്ത മീറ്റിങ്ങില്‍ വച്ച് തിരഞ്ഞെടുക്കുന്നതുമായിരിക്കും.
വിവിധ കമ്മറ്റികളില്‍ പ്രവര്‍ത്തിക്കാന്‍ താല്പര്യമുള്ള സംഘടനാ ഭാരവാഹികള്‍ അന്നേ ദിവസം എത്തിച്ചേരണമെന്ന് ഭാരവാഹികള്‍ അറിയിച്ചു. Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button  

കൂടുതല്‍ കുവൈത്ത് വാര്‍ത്തകള്‍

പ്രളയാനന്തര കേരളം വിലാപം അതിജീവനം പൊതു ചര്‍ച്ചാ സമ്മേളനം സംഘടിപ്പിച്ചു
പ്രളയ ദുരിതാശ്വാസ നിധി സമാഹരണം, കുവൈറ്റ് പ്രവാസികളുടെ ഉദാര സഹായം ഉണ്ടാകണം, രവിപിള്ള
മദ്രസാ പ്രവേശനോത്സവും അവാര്‍ഡ് ദാനവും
ക്യാപ്റ്റന്‍ രാജു അനുസ്മരണം
ഭരണികാഴ്ചകള്‍ 2019 ഫ്‌ലയര്‍ പുറത്തിറക്കി
സി.ഐ.ഇ.ആര്‍ 5, 7 ക്ലാസ് പൊതു പരീക്ഷ; കുവൈത്തിന് നൂറ് ശതമാനം വിജയം