ഫ്ലാഷ് ന്യൂസ്‌


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്

ഖത്തര്‍ എയര്‍വേയ്‌സിന്റെ പുതിയ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചു

ന്യൂസ്‌ ഡെസ്ക്‌

News added on : Thursday, September 13, 2018 7:14 AM hrs IST

ദോഹ: ഖത്തര്‍ എയര്‍വേയ്‌സിന്റെ പുതിയ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചു. സെപ്റ്റംബര്‍ 10 മുതല്‍ 18 വരെയുള്ള ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നവര്‍ക്കായിരിക്കും ആനുകൂല്യങ്ങള്‍ ലഭ്യമാകുന്നത്.
ഖത്തര്‍ എയര്‍വേസിലൂടെ വിനോദ യാത്രകള്‍ ആസൂത്രണം ചെയ്യുന്നവര്‍ക്ക് മികച്ച നിരക്കിളവുകളാണ് പ്രഖ്യാപിച്ചിട്ടുള്ളത്.
നിലവില്‍ ആറ് ഭൂഖണ്ഡങ്ങളിലായി 200 ലധികം വിമാനങ്ങളാണ് ഖത്തര്‍ എയര്‍വേസ് സര്‍വീസ് നടത്തുന്നത്. 2018 19 കാലയളവില്‍ മാത്രം 16 പുതിയ സര്‍വീസുകളാണ് കമ്ബനി പ്രഖ്യാപിച്ചിട്ടുള്ളത്. 2018 വേള്‍ഡ് എയര്‍ലൈന്‍ അവാര്‍ഡ്, സ്‌കൈ ട്രാക്‌സ് അവാര്‍ഡ് ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങളും ഖത്തര്‍ എയര്‍വേസ് സ്വന്തമാക്കിയിട്ടുണ്ട്.
 കൂടാതെ ഹോട്ടല്‍ ബുക്കിങ്ങുകള്‍, കാര്‍ റെന്റല്‍, എ ഐ മഹാ മീറ്റ് ആന്‍ഡ് ഗ്രീറ്റ് സര്‍വീസ് എന്നിവയും, ഖത്തര്‍ എയര്‍വേസ്.കോം എന്ന വെബ്‌സൈറ്റ് വഴി ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് ലഭ്യമാകും. വെബ്‌സൈറ്റ് വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്ന പ്രിവിലേജ് ക്ലബ് അംഗങ്ങള്‍ക്ക് ട്രിപ്പിള്‍ഡ് ക്യു മെയിലുകള്‍ നേടുന്നതിനോടൊപ്പം ക്യു മൈല്‍സ് ആനുകൂല്യങ്ങള്‍ക്കായി രജിസ്റ്റര്‍ ചെയ്യാം.



 Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button