ഫ്ലാഷ് ന്യൂസ്‌


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്

കിര്‍മാണി മനോജ് വിവാഹം ചെയ്തത് തന്റെ ഭാര്യയെ; പരാതിയുമായി യുവാവ്

ന്യൂസ്‌ ഡെസ്ക്‌

News added on : Thursday, September 13, 2018 7:13 AM hrs IST


വടകര: ടി.പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി കിര്‍മാണി മനോജ് വിവാഹം ചെയ്തത് തന്റെ ഭാര്യയെയാണെന്ന പരാതിയുമായി യുവാവ് രംഗത്ത്. വിദേശത്ത് ജോലി ചെയ്യുന്ന യുവാവാണ് പരാതിയുമായി വടകര ഡിവൈഎസ്പി ഓഫീസിനെ സമീപിച്ചത്.ബുധനാഴ്ചയായിരുന്നു കിര്‍മാണി മനോജ് എന്ന മാഹി പന്തക്കല്‍ സ്വദേശി മനോജ് കുമാറിന്റെ വിവാഹം. മൂന്ന് മാസം മുമ്ബ് വീട് വിട്ടിറങ്ങിയതാണ് ഭാര്യയെന്നും തന്റെ രണ്ട് മക്കളേയും ഇവര്‍ കൂടെ കൂട്ടിയിട്ടുണ്ടെന്നും പരാതിയില്‍ പറയുന്നു. നിയമപരമായി തങ്ങള്‍ വേര്‍പിരിഞ്ഞിട്ടില്ലെന്നും നിലവില്‍ തന്റെ ഭാര്യയാണ് യുവതിയെന്നും യുവാവ് അവകാശപ്പെടുന്നു.മറ്റൊരാളുടെ കൂടെ പോയ ഭാര്യയില്‍ നിന്നും നിയമപരമായ വിടുതല്‍ വേണമെന്നും ഭാര്യ കൂടെ കൊണ്ട് പോയ തന്റെ മക്കളെ വിട്ട് കിട്ടണമെന്നും യുവാവ് പരാതിയില്‍ പറയുന്നു.ടി.പി ചന്ദ്രശേഖരന്റെ നാട്ടുകാരി കൂടിയായ യുവതിയെ മനോജ് വടകരയില്‍ നിന്നും 800 കിലോമീറ്റര്‍ അപ്പുറത്തുള്ള പുതുച്ചേരി സിന്ധാന്തന്‍ കോവില്‍ വച്ചാണ് താലി കെട്ടിയത്. വിവാദം പേടിച്ച് പാര്‍ട്ടി പ്രവര്‍ത്തകരെ ഒഴിവാക്കി അടുത്ത ബന്ധുക്കള്‍ മാത്രമാണ് കല്ല്യാണത്തില്‍ പങ്കെടുത്തിരുന്നത്. ടി.പി വധക്കേസില്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ ജീവപരന്ത്യം തടവില്‍ കഴിയുന്ന മനോജ് പതിനൊന്ന് ദിവസത്തെ പരോളിലിറങ്ങിയാണ് വിവാഹം കഴിച്ചത്.



 Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button  

കൂടുതല്‍ കേരള വാര്‍ത്തകള്‍

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്ത നടപടി വേദനാജനകം: കെസിബിസി
ജെസ്‌നയെ കാണാതായിട്ട് ഇന്നേക്ക് ആറുമാസം പോലീസ് അനേഷണം ഇഴയുന്നു:ആക്ഷന്‍ കൌണ്‍സില്‍