ഫ്ലാഷ് ന്യൂസ്‌


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്
ഹോം     ഗള്‍ഫ്‌ വിശേഷങ്ങള്‍     സൗദി അറേബ്യ    

സൗദിയില്‍ ആദ്യമായി ഓണ്‍ലൈന്‍ വിസ സാക്ഷ്യപ്പെടുത്തല്‍ ആരംഭിച്ചു

ന്യൂസ്‌ ഡെസ്ക്‌

News added on : Friday, September 14, 2018 8:37 PM hrs IST

റിയാദ്: വിസകള്‍ സാക്ഷ്യപ്പെടുത്തുന്നതിന് ജിദ്ദയിലെ ചേംബര്‍ ഓഫ് കൊമേഴ്‌സ് ഓണ്‍ലൈന്‍ സാക്ഷ്യപ്പെടുത്തല്‍ ആരംഭിച്ചു.ബിസിനസ് വിസകളും ഫാമിലി വിസിറ്റ് വിസകളും വിദേശകാര്യ മന്ത്രാലയം ഓണ്‍ലൈനായി അനുവദിക്കുന്നുണ്ട്. ഇതിന്റെ പ്രിന്റൗട്ട് ചേംബര്‍ ഓഫ് കോമേഴ്‌സുകളില്‍ കൊണ്ടുപോയി അറ്റസ്റ്റ് ചെയ്യുകയാണ് പതിവ്. എന്നാല്‍, ജിദ്ദ ചേംബര്‍ ഓഫ് കോമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി വിസ സാക്ഷ്യപ്പെടുത്തല്‍ ഓണ്‍ലൈന്‍ വഴി അനുവദിച്ചതോടെ കാലതാമസം ഒഴിവാകും.  സൗദി അറേബ്യയില്‍ ആദ്യമായാണ് വിദേശകാര്യ മന്ത്രാലയത്തില്‍നിന്ന് ഓണ്‍ലൈനില്‍ അനുവദിക്കുന്ന വിസകള്‍ ഓണ്‍ലൈനായി സാക്ഷ്യപ്പെടുത്താനുള്ള സംവിധാനം നിലവില്‍ വരുന്നത്.
സേവനങ്ങള്‍ ഡിജിറ്റല്‍ രൂപത്തിലേക്ക് മാറ്റുകയും ഒട്ടേറെ പരിഷ്‌കാരങ്ങള്‍ നടപ്പാക്കുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് ഓണ്‍ലൈന്‍ സാക്ഷ്യപ്പെടുത്തല്‍ ആരംഭിച്ചത്.സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ പ്രഖ്യാപിച്ച വിഷന്‍ 2030 പദ്ധതിയുടെ ഭാഗമായി വിവിധ വകുപ്പുകളും സ്ഥാപനങ്ങളും സേവനങ്ങള്‍ ഓണ്‍ലൈനാക്കിയിട്ടുണ്ട്.



 Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button  

കൂടുതല്‍ സൗദി അറേബ്യ വാര്‍ത്തകള്‍

നവകേരള നിര്‍മിതി: കേളിയുടെ രണ്ടാംഘട്ട സഹായത്തിന് തുടക്കം
ഡബിള്‍ ഹോര്‍സ് കപ്പ് കേളി ഫുട്‌ബോള്‍ മിറാന്‍ ഗ്രൂപ്പ് റിയല്‍ കേരളയ്ക്ക് ജയം, ഏയ്.ബീ.ടെക് ലാന്റേണ്‍ എഫ്.സി സുലൈ എഫ്.സി റിയാദ് മത്സരം സമനിലയില്‍