ഫ്ലാഷ് ന്യൂസ്‌


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്

വര്‍ഷങ്ങള്‍ക്ക് മുന്നേയുള്ള 'ഗള്‍ഫ് കല്ല്യാണം' വൈറലായി

ന്യൂസ്‌ ഡെസ്ക്‌

News added on : Friday, September 14, 2018 3:36 AM hrs IST

കോഴിക്കോട്: പഴമയുടെ മധുരമുള്ള ഓര്‍മ്മകളാണ് ഇന്ന് വൈറലായി മാറുന്നത്. 1985 ല്‍ കൊയിലാണ്ടി വിയ്യൂരില്‍ നടന്ന ഒരു വിവാഹ വീഡിയോ ഭാഷയുടേയും സംസ്ഥാനത്തിന്റെയും അതിരുകള്‍ കടന്ന് ഹിറ്റായി കൊണ്ടിരിക്കുകയാണ് ഇന്ന് സോഷ്യല്‍ മീഡിയകളിലുടെ.വിയ്യൂരിലെ ചാത്തോത്ത്താഴെ രാജന്റെയും കാപ്പാട് തൂവപ്പാറ ഇയ്യത്തുംകൊടിയില്‍ തങ്കയുടേയും വിവാഹമാണ് 33 വര്‍ഷങ്ങള്‍ക്ക് ശേഷം ലക്ഷക്കണക്കിനാളുകള്‍ കാണുകയും ഷെയര്‍ ചെയ്യുകയും ചെയ്യുന്നത്.മേക്കപ്പ് ബ്യൂട്ടീഷ്യന്‍ ഒന്നുമില്ലാതെ മണ്ഡഭത്തിലേക്ക് ഇറങ്ങാത്ത ഇന്നത്തെ വധു വരന്മാര്‍ക്ക് സങ്കല്പിക്കാന്‍ പോലും കഴിയില്ല ഇങ്ങനെയൊരു കല്യാണം.പുതു തലമുറ കൗതുകത്തോടെയാണ് വീഡിയോ ഷെയര്‍ ചെയ്യുന്നത്. 30 വര്‍ഷങ്ങള്‍ക്ക് മുന്നെയുള്ള നാടും ആഘോഷങ്ങളും വീഡിയോ വഴി എങ്കിലും കാണാന്‍ കഴിഞ്ഞതിലുള്ള സന്തോഷത്തിലാണീ ന്യൂജെന്‍ പിള്ളേര്‍. ഗള്‍ഫുകാരുടെയും പണക്കാരുടേയും കല്ല്യാണത്തിന് മാത്രമാണ് ആ കാലത്ത് വീഡിയോ എടുക്കാറ്. ഗള്‍ഫുകാരനായിരുന്നു സി.ടി രാജന്‍. ആളുകള്‍ നിലത്തിരുന്ന് ഭക്ഷണം കഴിക്കുന്നതും സ്ത്രീകള്‍ കൂട്ടംചേര്‍ന്ന് അമ്മിയില്‍ അരയ്ക്കുന്നതുമെല്ലാം പുതുതലമുറയ്ക്ക് കേട്ടറിവ് മാത്രമാണ്. ഇന്നത്തെ പോലെ ആര്‍ഭാടമായ പന്തലിന് പകരം  ഓല കൊണ്ട് അലങ്കരിച്ച കല്ല്യാണപന്തലുകളായിരുന്നു അന്ന്.ന്യൂജെന്‍ പിള്ളേര്‍ പഴമയെ ആസ്വാദിക്കുന്നു എന്നതിന് വലിയൊരു തെളിവാണ് ഫേസ്ബുക്കിലൂടെ കൂടിവരുന്ന ലൈക്ക് ഷെയറുകളും. 









 Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button  

കൂടുതല്‍ കേരള വാര്‍ത്തകള്‍

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്ത നടപടി വേദനാജനകം: കെസിബിസി
ജെസ്‌നയെ കാണാതായിട്ട് ഇന്നേക്ക് ആറുമാസം പോലീസ് അനേഷണം ഇഴയുന്നു:ആക്ഷന്‍ കൌണ്‍സില്‍