ഫ്ലാഷ് ന്യൂസ്‌


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്

ലോബസ്റ്റര്‍ സീസണിന് ഒമാനില്‍ തുടക്കം

ന്യൂസ്‌ ഡെസ്ക്‌

News added on : Sunday, March 03, 2019 12:26 AM hrs IST

ഒമാന്‍: ലോബസ്റ്റര്‍ സീസണിന് ഒമാനില്‍ തുടക്കം. വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ലോബ്സ്റ്റര്‍ എന്ന കടല്‍ ജീവിയെ പിടിക്കാന്‍ മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ മാത്രമാണ് ഒമാന്‍ സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ളത്. ആഗോളതലത്തില്‍ വളരെയധികം വാണിജ്യ പ്രാധാന്യമുള്ള ലോബ്സ്റ്ററുകളെ, ഒമാനിലെ ദോഫാര്‍, അല്‍ വുസ്ത, ഷര്‍ഖിയ എന്നീ പ്രദേശങ്ങളിലെ സമുദ്രത്തില്‍ നിന്നുമാണ് കൂടുതലും ലഭിക്കാറുള്ളത്.
2008 വരെയുള്ള വര്‍ഷങ്ങളില്‍ 2000 മുതല്‍ 2500 ടണ്‍ വരെ ലോബ്സ്റ്ററുകളായിരുന്നു ഒമാനിലെ സമുദ്രത്തില്‍ നിന്നും കരക്കെത്തിയിരുന്നത്. എന്നാല്‍ അതിനുശേഷം അശാസ്ത്രീയമായി നടത്തിവന്ന മത്സ്യബന്ധന രീതികള്‍ ഇവയുടെ വംശനാശത്തിന് കാരണമായി. ലോബ്സ്റ്ററിന്റെ പ്രജനന സമയത്തും, എട്ട് സെന്റീമീറ്ററില്‍ താഴെ വലിപ്പമുള്ള സമയത്തും ഇവയെ കടലില്‍ നിന്നും പിടിക്കരുതെന്ന് കര്‍ശന നിയമവുമുണ്ട്.
ഓസ്‌ട്രേലിയ, ജപ്പാന്‍, അമേരിക്ക, യൂറോപ്പ് തുടങ്ങിയ രാജ്യങ്ങളാണ് ഒമാന്‍ ലോബ്സ്റ്ററിന്റെ പ്രധാന വിപണികള്‍. ഒമാന്‍ കാര്‍ഷിക മന്ത്രാലയം ലോബ്സ്റ്റര്‍ കൂടുതലായി കണ്ടുവരുന്ന മേഖല സൂക്ഷ്മമായി നിരീക്ഷിക്കുകയും, മത്സ്യബന്ധനത്തിന് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തു. ഇതനുസരിച്ച് രാജ്യത്ത് മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ മാത്രമേ ലോബ്സ്റ്ററുകളെ കടലില്‍ നിന്ന് പിടിക്കാന്‍ മത്സ്യതൊഴിലാളികള്‍ക്ക് അനുവാദമുള്ളൂ.



 Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button