ഫ്ലാഷ് ന്യൂസ്‌


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്

ഒമാന്‍ സുല്‍ത്താനുമായി കൂടിക്കാഴ്ച നടത്തി ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി

ന്യൂസ്‌ ഡെസ്ക്‌

News added on : Sunday, March 03, 2019 12:49 AM hrs IST

ഒമാന്‍ സന്ദര്‍ശനത്തിനെത്തിയ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ജെറമി ഹണ്ട് സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദുമായി കൂടികാഴ്ച നടത്തി. ബൈത്തുല്‍ ബര്‍ക്ക കൊട്ടാരത്തിലായിരുന്നു കൂടിക്കാഴ്ച.ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള സൗഹൃദവും ഉഭയകക്ഷി സഹകരണവും കൂടികാഴ്ചയില്‍ ചര്‍ച്ചയായി. മേഖലയിലെ വിവിധ വിഷയങ്ങളും ചര്‍ച്ച ചെയ്തു. ഒമാന്‍ വിദേശകാര്യ മന്ത്രി യൂസുഫ് ബിന്‍ അലവിയും ഒമാന്‍ വിദേശകാര്യ മന്ത്രിക്ക് ഒപ്പമെത്തിയ അതിഥികളും കൂടികാഴ്ചയില്‍ പെങ്കടുത്തു.വിദേശകാര്യ സെക്രട്ടറിയുടെ സന്ദര്‍ശനത്തിന്റൈ ഭാഗമായി ഒമാനും ബ്രിട്ടനും തമ്മിലുള്ള ദീര്‍ഘ സൗഹൃദ പ്രഖ്യാപനത്തിലും ഒപ്പുവെച്ചു.യമനിലെ സമാധാന ശ്രമങ്ങള്‍ക്ക് വേഗത വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായുള്ള ചര്‍ച്ചകള്‍ക്ക് ഒമാനിലെത്തിയ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ജെറമി ഹണ്ട് വിമത വിഭാഗമായ ഹൂതികളുടെ വക്താവ് മുഹമ്മദ് അബ്ദുല്‍ സലാമുമായി മസ്‌കത്തില്‍ കൂടികാഴ്ച നടത്തി. വെള്ളിയാഴ്ച നടന്ന കൂടികാഴ്ചയില്‍ തുറമുഖ നഗരമായ ഹുദൈദ കേന്ദ്രീകരിച്ച് നടക്കുന്ന സമാധാന ശ്രമങ്ങള്‍ ചര്‍ച്ചയായതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു



 Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button