ഫ്ലാഷ് ന്യൂസ്‌


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്

22 വര്‍ഷത്തിനുശേഷമുള്ള കൂടിച്ചേരല്‍

ന്യൂസ്‌ ഡെസ്ക്‌

News added on : Tuesday, April 02, 2019 9:59 PM hrs IST

കണ്ണൂര്‍ തളിപ്പറമ്പ് സര്‍ സയ്ദ് കോളേജിലെ 1996 പ്രീ ഡിഗ്രി ബാച്ചിന്റെ ഒത്തുചേരല്‍ അബുദാബിയില്‍ നടന്നു. കോര്‍ണിഷ് ഹെറിറ്റേജ് പാര്‍ക്കിലായിരുന്നു സംഗമം. 22 വര്‍ഷത്തിനുശേഷമാണ് സര്‍ സയ്ദ് കോളേജിലെ പ്രീഡിഗ്രി വിദ്യാര്‍ഥികള്‍ ഒത്തുചേര്‍ന്നത്. പ്രീഡിഗ്രി പഠനത്തിനുശേഷം പല സ്ഥലങ്ങളിലേക്ക് പിരിഞ്ഞുപോയവര്‍ അടുത്തിടെ വാട്‌സാപ് ഗ്രൂപ്പുണ്ടാക്കിയാണ് വീണ്ടും കണ്ടുമുട്ടിയത്. അന്ന് പഠിച്ചിറങ്ങിയവരില്‍ ഭൂരിഭാഗം പേരും ഗള്‍ഫ് രാജ്യങ്ങളിലായതിനാലാണ് ആദ്യ കൂട്ടായ്മ അബുദാബിയിലാക്കിയത്. ആഗസ്ത് 18ന് സര്‍ സയ്ദ് കോളേജില്‍വെച്ച് വിപുലമായ പൂര്‍വ വിദ്യാര്‍ഥി സംഗമം സംഘടിപ്പിക്കാന്‍ യോഗം തീരുമാനിച്ചു. കോളേജിലെ മിടുക്കരായ വിദ്യാര്‍ഥികളെ പ്രോത്സാഹിപ്പിക്കാനും നിര്‍ധന വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കാനും തീരുമാനിച്ചു. ആദ്യകാല അധ്യാപകരെ ആദരിക്കും. തുടര്‍ന്ന് എല്ലാ വര്‍ഷവും കോളേജില്‍വച്ച് സംഗമം നടത്താനും തീരുമാനിച്ചിട്ടുണ്ട്. കെ പി സിദ്ദീഖ് ചൂട്ടാട്, തന്‍വീര്‍ തളിമ്പറമ്പ, ഇര്‍ഷാദ് പള്ളിക്കുന്ന് തുടങ്ങിയവര്‍ കൂട്ടായ്മയ്ക്ക് നേതൃത്വം നല്‍കി.






 Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button