ഫ്ലാഷ് ന്യൂസ്‌


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്

കൊച്ചിയുള്‍പ്പെടെ അഞ്ച് നഗരത്തിലും ഖത്തര്‍ വിസ സെന്റര്‍

ന്യൂസ്‌ ഡെസ്ക്‌

News added on : Thursday, April 04, 2019 12:48 AM hrs IST

കൊച്ചിയുള്‍പ്പെടെ രാജ്യത്തെ അഞ്ച് പ്രധാന നഗരത്തില്‍ ഖത്തര്‍ വിസ സെന്റര്‍ തുറക്കുന്നു. വിസയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളെല്ലാം തൊഴിലാളിക്ക് നാട്ടില്‍ത്തന്നെ പൂര്‍ത്തീകരിക്കാന്‍ ലക്ഷ്യമിട്ടാണിത്. കൊച്ചിക്കുപുറമെ ചെന്നൈ, ഹൈദരാബാദ്, ലഖ്‌നൗ, കൊല്‍ക്കത്ത എന്നിവിടങ്ങളിലാണ് പുതിയ വിസ സെന്ററുകള്‍. ഇതോടെ ഇന്ത്യയിലെ ഖത്തര്‍ വിസ സെന്ററു (ക്യുവിസി)കളുടെ എണ്ണം ഏഴാകും. നിലവില്‍ ഡല്‍ഹിയിലും മുംബൈയിലും ഖത്തര്‍ വിസ സെന്ററുകളുണ്ട്.ഖത്തറിലേക്ക് തൊഴില്‍ വിസയിലെത്തുന്നവര്‍ക്ക് തൊഴില്‍ കരാര്‍ ഒപ്പുവയ്ക്കുന്നതുവരെയുള്ള എല്ലാ നടപടികളും വിസ സെന്ററില്‍ പൂര്‍ത്തിയാക്കാം. ബയോമെട്രിക് വിവരശേഖരണം, വൈദ്യപരിശോധന എന്നിവയ്ക്കും സൗകര്യമുണ്ട്. റിക്രൂട്ട്‌മെന്റ് നടപടികള്‍ ക്യുവിസിയിലെ ആഭ്യന്തരമന്ത്രാലയം വെബ്‌സൈറ്റുവഴിയും മത്രാഷ്: 2 സേവനംവഴിയുമാണ് പൂര്‍ത്തീകരിക്കേണ്ടത്. ഖത്തറിലുള്ള തൊഴിലുടമ എല്ലാ റിക്രൂട്ട്‌മെന്റ് ഫീസും അടച്ചാല്‍ വിസ നടപടി പൂര്‍ത്തിയാകും. വിസയെടുക്കുന്ന മലയാളികള്‍ക്ക് കൊച്ചി സെന്ററില്‍ തൊഴില്‍ കരാര്‍ മലയാളത്തില്‍ത്തന്നെ ലഭ്യമാക്കുമെന്നും അധികൃതര്‍ അറിയിച്ചു.വിദേശ തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റ് പരമാവധി സുതാര്യമാക്കാനും ഇടനിലക്കാരുടെ തട്ടിപ്പുകള്‍ ഒഴിവാക്കാനുമായാണ് ഇന്ത്യയടക്കം എട്ട് വിദേശരാജ്യങ്ങളില്‍ വിസ സെന്ററുകള്‍ തുറക്കുന്നതെന്ന് മുംബൈയിലെ ഖത്തര്‍ കോണ്‍സല്‍ ജനറല്‍ സൈഫ് ബിന്‍ അലി അല്‍ മുഹന്നദി അറിയിച്ചു.



 Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button